Kerala News

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം

വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ (ഗൂഗിൾ പേ, ഫോൺ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് ഈ Read More…

Kerala News

കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു; ഇനി പണം കൈവശമില്ലെങ്കിലും യാത്രയ്ക്ക് തടസ്സമില്ല

കൊല്ലം: ഇനി കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്ര ചെയ്യാൻ കൈവശം പണമില്ലെങ്കിലും വിഷമിക്കേണ്ട. മൊബൈലും അക്കൗണ്ടില്‍ തുകയും മതി. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനമെത്തുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് പിന്തുണയ്ക്കുന്ന Read More…

Kerala News

തൃശൂർ പൂരത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം നിർബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം സുരക്ഷയോടുകൂടി സംഘടിപ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തന്നെയായിരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാണ് പൂരം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് വിജു ഏബ്രഹാമുമടങ്ങിയ ഡിവിഷൻ ബെഞ്ച് ചേർന്നുള്ള ഹർജികളിൽ ആണ് നിര്‍ദേശങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആചാരപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പൂരം നടത്തപ്പെടുകയെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. മൂന്നു ദേവസ്വങ്ങളും തമ്മിൽ ഏകോപനത്തോടെ Read More…

Kerala News

കായലിൽ മാലിന്യം വലിച്ചെറിഞ്ഞത് പകർത്തിയ യുവാവിന് പാരിതോഷികം – നസീമിന് പഞ്ചായത്ത് നൽകിയത് ₹2,500

കൊച്ചി: ‘എനിക്കുള്ള 25,000 എപ്പോൾ കിട്ടും’ എന്ന ക്യാപ്ഷനോടെ കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നസീമിന് പാരിതോഷികമായി മുളവുകാട് പഞ്ചായത്തിൽ നിന്ന് ₹2,500 ലഭിച്ചു. ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ വെമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുന്ന വിഡിയോ നസീം മാർച്ച് 27ന് അദ്ദേഹം വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും, മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ സംഭവവിവരം സ്ഥിരീകരിച്ച പഞ്ചായത്ത്, വീട്ടുടമക്ക് ₹25,000 Read More…

Kerala News

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; “കടുവ”, “ജനഗണമന”, “ഗോള്‍ഡ്” സിനിമകളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി

കൊച്ചി: എംപുരാന്‍ വിവാദങ്ങള്‍ക്കൊടുവില്‍ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. “കടുവ”, “ജനഗണമന”, “ഗോള്‍ഡ്” എന്നീ സിനിമകളില്‍ നിന്ന് ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് പൃഥ്വിരാജില്‍ നിന്ന് വിശദീകരണമാണു തേടിയിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയുടെ പേരില്‍ പണം കൈപ്പറ്റിയതില്‍ വ്യക്തത വരുത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 29നാണ് ഇമെയില്‍ മുഖേന നോട്ടീസ് അയച്ചത്. ഏപ്രില്‍ 29നകം വരുമാനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്. ഈ സിനിമകളില്‍ അഭിനേതാവ് എന്ന നിലയില്‍ പൃഥ്വി രാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. പാതി Read More…

Kerala News

സംസ്ഥാനത്ത്  രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നുവെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ  രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്   മന്ത്രി ജി ആർ അനിൽ.  കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം Read More…

India News

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കണമെന്ന് ഹര്‍ജി; പരിഗണനയ്ക്കെടുക്കാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: 13 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നയനിര്‍ണയം സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ ബി. ആര്‍ ഗവായ്, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് കോടതി നടപടി അവസാനിപ്പിച്ചത്. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്ന പ്രധാന ആശങ്കകള്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ Read More…

Kerala News

തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി

കോട്ടയം ജില്ലയിലെ തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ഗ്രാമ്പൂ ഉൽപ്പാദക സംസ്കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് പഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് തലനാടൻ ഗ്രാമ്പൂവിന്‌ പദവി ലഭിച്ചത്‌. തലനാട് പ്രദേശത്തെ പ്രത്യേക കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ്‌ തലനാടൻ ഗ്രാമ്പൂവിനെ വ്യത്യസ്തമാക്കുന്നത്. മൊട്ടിന്റെ ആകർഷക നിറം, വലുപ്പം, സു​ഗന്ധം, ഔഷധ​ഗുണം എന്നിവകൊണ്ട് വിപണിയിൽ മുൻപ് തന്നെ ശ്രദ്ധ നേടിയതാണ് ഈ Read More…

Kerala News

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള Read More…

Kerala News

ബേക്കൽ ബീച്ചിൽ ഇനി ‘സ്കൈ ഡൈനിങ്’; സംസ്ഥാനത്ത് ആദ്യമായി 142 അടി ഉയരത്തിൽ അപൂർവ അനുഭവം

ബേക്കൽ ബീച്ചിലെ സന്ദർശകർക്ക് ഇനി പുതിയ അനുഭവം. സംസ്ഥാനത്ത് ആദ്യമായി 142 അടി ഉയരത്തിൽ ‘സ്കൈ ഡൈനിങ്’ ആരംഭിച്ചു. ക്രെയിനിന്റെ സഹായത്തോടെ ഉയർത്തുന്ന പ്രത്യേക ഇരിപ്പിടത്തിൽ ഇരുന്നു സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. പ്രാദേശിക വിനോദ സഞ്ചാരികൾ, വ്യത്യസ്ത അനുഭവങ്ങൾ ആ​ഗ്രഹിക്കുന്ന സഞ്ചാരികൾ, ബോർഡ് യോ​ഗങ്ങൾ ചേരാനുള്ള സൗകര്യമെന്ന നിലയിൽ കോർപറേറ്റ് കമ്പനികളേയും ആകർഷിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു. ജന്മ ദിനങ്ങൾ ആഘോഷിക്കാനും ഈ സ്കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിനു 700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ Read More…