Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 6 ന് ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 ന് സമുചിതമായി നടക്കും. താലപ്പൊലി ചടങ്ങുകൾക്കായി ക്ഷേത്രം നട രാവിലെ 11ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്.വിവാഹം, ചോറൂൺ ,എഴുത്തിനിരുത്തൽ, തുലാഭാരം വഴിപാടുകൾ രാവിലെ 11 മണിക്ക് മുൻപായി നടത്തേണ്ടതാണ്. അന്നേ ദിവസം പകൽ 11നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും 11 നുശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ക്ഷേത്ര ദർശന സൗകര്യം തുടരും.

Leave a Reply

Your email address will not be published. Required fields are marked *