Kerala News

നാളെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ സ്കൂളുകൾക്ക് അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലയോരങ്ങളിലും തീരദേശ മേഖലകളിലും മറ്റും അതിശക്തമായ മഴ തുടരുന്നതുകൊണ്ടും വെള്ളക്കെട്ടുള്ളതിനാലുമാണ് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ Read More…

Education Kerala News

തൃശൂർ ജില്ലയിൽ നാളെ അവധി

തൃശൂര്‍ ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 03.08.2026 തീയതി, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ച Read More…

Kerala News

കേരളത്തിൽ രാത്രി ശക്തമായ മഴക്ക് സാധ്യത

കേരളത്തില്‍ ഇന്ന് രാത്രി കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Culture Kerala

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി എന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്ക് നാളെ സമാപനമാകും. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകും. പുതിയ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആശംസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഓരോ വിശ്വാസിയും ഫിത്രവ് സക്കാത്ത് പൂര്‍ത്തീകരിക്കണമെന്നാണ് വിശ്വാസം.

Kerala News Politics

കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി രാജൻ ജെ പല്ലൻ

തൃശൂർ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാജൻ ജെ. പല്ലൻ മുൻ മുഖ്യമന്ത്രിയായ കെ കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെയാണ് മുരളി മന്ദിരത്തിലെത്തി രാജൻ ജെ പല്ലൻ പുഷ്പാർച്ചന ചെയ്തത്. ഇന്നലെയാണ് രാജൻ ജെ പല്ലൻ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചത്. തൃശൂർ മണ്ഡലത്തിൽ ഇന്ന് മുതൽ തന്നെ ആവേശകരമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാക്കളുടെ Read More…

Kerala News

സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി സാധ്യമാക്കണം: ഉപഭോക്തൃ കർഷക ഏകോപന സമിതി

കൃശൂർ കാർഷിക സർവകലാശാല പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിലെല്ലാം സർക്കാർ പച്ചക്കറി കൃഷി നടത്താൻ മുന്നോട്ട് വരണമെന്ന് ഉപഭോക്തൃ കർഷക ഏകോപന സമിതി. കൃഷിപ്പണി അന്യം നിന്ന് പോകാതിരിക്കാൻ സ്കൂൾ, കോളേജ് തലങ്ങളിൽ പ്രായോഗിക പഠന രീതി നടപ്പാക്കണമെന്നും ഉപഭോക്തൃ കർഷക ഏകോപന സിമിതി കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ തരിശായി കിടക്കുന്ന ഒരു ലക്ഷം ഹെക്ടർ നിലം കൃഷിയോഗ്യമാക്കുന്നതിനായി നാടു നീളെ കർഷകരെ അണി നിരത്തുമെന്ന് ഉപഭോക്തൃ കർഷക ഏകോപന സമിതി വ്യക്തമാക്കി. ഈ വർഷം 100 Read More…

Business Economy Kerala News

സ്വർണവില താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,590 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,540 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 1,16,320 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,005 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,040 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,200 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു Read More…

Kerala News Politics

സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയായി കവിത എ എസ്

സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി കവിത എ എസ്. അരിമുളവീട്ടിൽ ശങ്കരൻ്റെയും ദേവകിയുടേയും മകളായ കവിത എ എസ് ബി.എ, ബി.എഡ് വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം വനവാസി മേഖലയിൽ നിരവധി വർഷം സേവനമനുഷ്ടിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകയാണ്. ബത്തേരി മുൻസിപ്പാലിറ്റിയിലും, തുടർന്ന് രണ്ട് തവണ ബത്തേരി മണ്ഡലത്തിൻ്റെ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. രണ്ട് തവണ ബത്തേരി മുൻസിപ്പാലിറ്റിയിലേക്ക് കിടങ്ങ് വാർഡിൽ നിന്ന് ജനവിധി തേടി. ഭർത്തവ് Read More…

Kerala News Politics

എലത്തൂരില്‍ അങ്കം കുറിക്കാൻ ഇത്തവണയും എകെ ശശീന്ദ്രന്‍

മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട് എലത്തൂരില്‍ മത്സരിക്കും. എന്‍സിപി ദേശീയ നേതൃത്വമാണ് എകെ ശശീന്ദ്രന്‍ എലത്തൂരില്‍ മത്സരിക്കണമെന്ന് പ്രഖ്യാപിച്ചത്. കുട്ടനാട് നിയോജകമണ്ഡലത്തിൽ തോമസ് കെ തോമസും, മലപ്പുറത്ത് കെടി മുജീബുമാണ് എന്‍സിപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക. എകെ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം പരിഗണിച്ചില്ല. എകെ ശശീന്ദ്രന്‍ എലത്തൂരില്‍ നിന്ന് മത്സരിച്ചാണ് മന്ത്രിയായത്. എഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒമ്പത് വര്‍ഷം മന്ത്രിയുമായ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ യോജിപ്പില്ലെന്ന് പിസി ചാക്കോ അഭിപ്രായപ്പെട്ടിരുന്നു. Read More…

Business Economy Kerala

സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,635 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,045 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,360 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,160 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് Read More…