Culture India News Politics

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവരെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തിൽ ധൈര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച സമരസേനാനികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻ്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകർന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടാനുള്ള ഇന്ത്യൻ ജനതയുടെ അചഞ്ചലമായ നിശ്ചയദാർഢ്യമാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു: “ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും അനുസ്മരിക്കുന്നു. അവരുടെ ധൈര്യം എക്കാലവും ഓരോ ഇന്ത്യക്കാരനും പ്രചോദനമായി നിലനിൽക്കും.”

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ പ്രചോദനം ഉൾക്കൊണ്ട ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകർന്നെന്നും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടാനുള്ള ഇന്ത്യൻ ജനതയുടെ അചഞ്ചലമായ ദൃഡനിശ്ചയവും വ്യക്തമാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *