Culture Kerala News

കൃഷ്ണ ഗീതി ദിനാഘോഷം നവം.16 ന്; കൃഷ്ണ ഗീതി പാരായണം തുടങ്ങി

ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതിദിനാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ കൃഷ്ണഗീതി പാരായണം തുടങ്ങി. ഇന്നു രാവിലെ പത്തു മണിയോടെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.

പബ്ലിക്കേഷൻ മാനേജർ കെ.ജി. സുരേഷ് കുമാർ, കലാശ്രീ.ടി. പി. അരവിന്ദാക്ഷ പിഷാരോടി എന്നിവരും സന്നിഹിതരായിരുന്നു. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ എന്നിവരുടെ മേൽനോട്ടത്തിൽ പാട്ടുവിഭാഗം ആശാന്മാരായ എം.കെ. ദിൽകുഷ്, സി. പി. സത്യനാരായണൻ എളയത് എന്നിവർക്കാണ് കൃഷ്ണഗീതി പാരായണത്തിൻ്റെ ചുമതല.

മുൻ സംസ്കൃത അദ്ധ്യാപകൻ ഡോ. വി. അച്യുതൻകുട്ടി,മുൻ ആശാന്മാരായ ടി.പി നാരായണ പിഷാരോടി , മേച്ചേരി വാസുദേവൻ നമ്പൂതിരി, വി.ബി. മഹേഷ് എന്നിവരും കൃഷ്ണഗീതി പാരായണം നടത്തി. കൃഷ്ണഗീതി മാഹാത്മ്യവും അവതാരം കഥയുമാണ് ഇന്ന് പാരായണം ചെയ്തത്. നാളെ കാളിയമർദ്ദനവും തുടർന്നുള്ള ദിവസങ്ങളിൽ രാസക്രീഡ , കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, എന്നീ കഥകളും കൃഷ്ണഗീതി ദിനമായ നവംബർ 16 ന് സ്വർഗ്ഗാരോഹണം കഥയും അവതാരം വിശ്വരൂപദർശനവും പാരായണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *