India Job Kerala News Politics

വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യു.പി.എസ്.സി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്വർടൈസ്മെന്റ് നമ്പർ 12/2026 സംബന്ധിച്ച വിശദമായ വിജ്ഞാപനവും അപേക്ഷകർക്കുള്ള നിർദേശങ്ങളും കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 16, 2026 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിശദമായ നിർദേശങ്ങൾ പാലിച്ചായിരിക്കണം അപേക്ഷ നൽകേണ്ടത്.

India Kerala News Politics

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. വർഷങ്ങളോളം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന മൻമോഹൻ സിങ് രാജ്യത്തെ ആത്മാർത്ഥമായി സേവിച്ചുവെന്ന് മോദി പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ചത്.

India International Kerala Medical News

സൂപ്പർ എൽ നിനോ: ആഗോളതലത്തിൽ 4.51 ലക്ഷം അധിക മരണങ്ങൾക്ക് സാധ്യതയെന്ന് പഠനം

ന്യൂഡൽഹി: നിലവിലെ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസത്തെ തുടർന്ന് അടുത്ത ആറ് മാസത്തിനിടെ ലോകത്ത് സാധാരണയേക്കാൾ 4.51 ലക്ഷം അധിക ചൂട് സംബന്ധമായ മരണങ്ങൾ ഉണ്ടായേക്കാമെന്ന് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം. ഇന്ത്യയിൽ ഇതേ കാലയളവിൽ ഏകദേശം 15,800 അധിക ചൂട് സംബന്ധമായ മരണങ്ങൾ ഉണ്ടായേക്കുമെന്നും പഠനം കണക്കാക്കുന്നു. കാലാവസ്ഥാ താപനില പ്രവചനങ്ങളും താപനിലയും മരണനിരക്കും തമ്മിലുള്ള ബന്ധവുമാണ് കണക്കുകൂട്ടലിനായി ഉപയോഗിച്ചതെന്ന് പഠനത്തിന്റെ സഹരചയിതാവ് എമിലി ഗ്രോവർ-കോപ്പെക് പറഞ്ഞു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് Read More…

Culture India Kerala News Politics

മൂകാംബികയിലേക്ക് തീർത്ഥയാത്ര ആരംഭിച്ച് കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സി തൃശൂർ യൂണിറ്റിൽ നിന്നും ആരംഭിച്ച മൂകാംബിക വിനോദയാത്രയുടെ ആദ്യ ട്രിപ്പ് തൃശ്ശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് അഞ്ചു മണിക്ക് പുറപ്പെട്ട യാത്ര 26/09/2026 ന് പുലർച്ചെ മൂകാംബികയിൽ എത്തിച്ചേരും. രാവിലെ മൂകാംബിക ദർശനത്തിനുശേഷം കുടജാദ്രി ക്ഷേത്ര ദർശനം. അതിനു ശേഷം ഉച്ചക്ക് വീണ്ടും മൂകാംബിക ക്ഷേത്ര ദർശനം നടത്തി ഉച്ചഭക്ഷണം കഴിച്ച് മുരുഡേശ്വർ യാത്ര. അതിനു ശേഷം തിരികെ മൂകാംബികയിലെത്തി വീണ്ടും ക്ഷേത്രദർശനം നടത്തി അന്ന് മൂകാംബികയിൽ വിശ്രമം. പിറ്റേന്ന് രാവിലെ Read More…

Education India Kerala News

മിന്നൽ പരമശിവൻ നായർ

കേരളാ പോലീസിലെ മുൻ അസി.കമ്മീഷണറും, കൊല്ലങ്കോട് ശ്രീഭദ്രകാളി ദേവസ്വം മുൻ പ്രസിഡന്റുമായിരുന്ന മിന്നൽ പരമശിവൻ നായരുടെ പതിമൂന്നാം ചരമ വാർഷികമാണ് കഴിഞ്ഞു പോയത്. ആദ്യം ബ്രിട്ടീഷ് സൈനികനായി തുടക്കം പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം കേരള പോലീസിലേക്ക് മാറുകയായിരുന്നു. ഒരു കാലത്തെ കരുത്തുറ്റ ഉദ്യോഗസ്ഥനായിരുന്ന പരമശിവൻ നായർ തിരുവനന്തപുരം ചാലക്കമ്പോളം അടക്കി ഭരിച്ചിരുന്ന ചട്ടമ്പികളെ അടിച്ചമർത്തി കൊണ്ട് തുടക്കം ആരെയും പേടിയില്ലാത്ത ഒരു പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം. അദ്ദേഹം ജോലി ചെയ്ത പല ജില്ലകളിലെയും ജനങ്ങളുടെ പേടിസ്വപ്നം Read More…

Business Court India Kerala Law News

മൊബൈൽ ഫോണിൻ്റെ തകരാർ ശരിയാക്കിയില്ല; 92,900 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മൊബൈൽ ഫോണിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മൂർക്കനിക്കര സ്വദേശി വടക്കൂട്ട് വീട്ടിൽ സുരേഷ്.വി.ആർ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സാംസങ്ങ് ടി വി എസ് ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ന്യൂഡെൽഹിയിലെ സാംസങ്ങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും വിധിയായത്. സുരേഷ് 67900 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങി. ഫോൺ ഉപയോഗിച്ചു വരവെ ബാറ്ററിയിൽ ചാർജ് നിൽക്കാത്ത അവസ്ഥ ഉണ്ടായി. പരാതിപ്പെട്ടപ്പോൾ ഫോൺ എതിർകക്ഷികൾ വാങ്ങിവെക്കുകയായിരുന്നു. തുടർന്ന് Read More…

India International News Politics Sports

ഏഷ്യൻ ഗെയിംസിൽ മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ മിക്സഡ് 4×400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ മനു ടി.എസ്., പൂവമ്മ എം.ആർ., വിശാൽ ടി.കെ., വിദ്യാ രാംരാജ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. താരങ്ങളുടെ വേഗവും മികച്ച ഏകോപനവും നിശ്ചയദാർഢ്യവും ആവേശകരമായ മത്സരത്തിന് വഴിയൊരുക്കിയെന്നും ഇന്ത്യൻ അത്‌ലറ്റിക്‌സിന് അഭിമാനകരമായ നേട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. താരങ്ങൾ വരും മത്സരങ്ങളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് മോദി ആശംസിച്ചു.

Business Economy India International Kerala News Politics

‘മേക്ക് ഇൻ ഇന്ത്യ’ക്ക് 12 വർഷം; പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ന്യൂഡൽഹി: ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് 12 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ പദ്ധതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളർച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സംരംഭങ്ങൾ, നവീകരണം എന്നിവ സൃഷ്ടിക്കുന്നതാണ് ‘മേക്ക് ഇൻ ഇന്ത്യ’യുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കിയത്.

India Kerala News Politics

തൃശ്ശൂരിൽ വി മുരളീധരൻ എംഎൽഎ മാധ്യമപ്രവർത്തകരെ കണ്ട് സംസാരിച്ചു

തൃശ്ശൂർ: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ആറു വർഷക്കാലത്തെ പാർട്ടി പ്രവർത്തനത്തിനായി താൻ വ്യക്തിപരമായി പണം സമാഹരിച്ചിട്ടില്ലെന്നും ആ കാലയളവിലെ വരവ്-ചെലവ് കണക്കുകളും വിവരങ്ങളും കൃത്യമായി പാർട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും എംഎൽഎയുമായ വി. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല. ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്. സംസ്ഥാന അധ്യക്ഷന്റെ പേര് പറഞ്ഞ് Read More…

Culture India International Kerala News Politics Program

ഡൽഹിയിൽ BRICS തിയറ്റർ ഫെസ്റ്റിവൽ; ഒൻപത് രാജ്യങ്ങൾ പങ്കെടുക്കും

ന്യൂഡൽഹി: ഇന്ത്യ, റഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ ഒൻപത് രാജ്യങ്ങൾ പങ്കെടുക്കുന്ന BRICS തിയറ്റർ ഫെസ്റ്റിവൽ ഒക്ടോബർ 12 മുതൽ 14 വരെ ന്യൂഡൽഹിയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാടക സംഘങ്ങൾ തങ്ങളുടെ ശ്രദ്ധേയമായ അവതരണങ്ങളുമായി ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്ര സാംസ്കാരിക സെക്രട്ടറി വിവേക് അഗർവാൾ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ രണ്ട് നാടകാവതരണങ്ങൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. പങ്കെടുക്കുന്ന രാജ്യങ്ങൾ തങ്ങളുടെ വിവിധ ഭാഷകളെയും പാരമ്പര്യ നാടകശൈലികളെയും Read More…