Court India Kerala Law News

വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപ കൈപ്പറ്റിയ കേസ്: ശാന്തിമഠം രാധാകൃഷ്ണൻ്റെ ജാമ്യാപേക്ഷ തള്ളി

വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ബാങ്ക് അക്കൗണ്ട് മുഖേനെ മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷം വില്ലയുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ശാന്തിമഠം ബില്‍ഡേഴ്സ് & ഡെവലപ്പേഴ്സിനെ പ്രതിനീധീകരിച്ച് നോര്‍ത്ത് പറവൂര്‍ തെക്കേനാലുവഴി ശാന്തിമഠം വീട്ടില്‍ രാധാകൃഷ്ണൻ്റെ (75) ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ ഉത്തരവായി. 2009-10 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരി മുനിമടയിലെ ശാന്തിമഠം വില്ല Read More…

India International News

ലോക കാണ്ടാമൃഗ ദിനത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ലോകത്തെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏകദേശം 80 ശതമാനവും അസമിലാണ് കാണപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാസിരംഗ ദേശീയോദ്യാനത്തിലെ വേട്ടയാടൽ വിരുദ്ധ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശിലെ ദുധ്‌വ തുടങ്ങിയ പ്രദേശങ്ങളിലും കാണ്ടാമൃഗ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാണ്ടാമൃഗങ്ങളുടെ സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, ജനിതക മെച്ചപ്പെടുത്തൽ, ജനസംഖ്യാ പഠനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി Read More…

India Kerala News Politics

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ ഡോ. ദിനേഷ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. കൂടിക്കാഴ്ച സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു.

Kerala News Politics

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പോൺസർ ചെയ്യുന്നത് അജ്ഞാത അവതാരങ്ങൾ: കെ സുരേന്ദ്രൻ

കാസർഗോഡ്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അജ്ഞാത അവതാരങ്ങൾ സ്പോൺസർ ചെയ്യുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് ഇത്രയും സ്നേഹമുള്ള സുഹൃത്തുക്കളെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യുഡിഎഫ് 10 കൊല്ലം അധികാരമില്ലാതെയിരുന്നതിൻ്റെ ക്ഷീണം തീർക്കാനാണു ഈ ആക്രാന്തമെന്നും കാസർഗോഡ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ 10 കൊല്ലം കൊണ്ടു ചെയ്തത് 3 മാസം കൊണ്ടു മറികടക്കാനാണ് വിഡി സതീശനും സംഘവും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരുവനന്തപുരം- കരിപ്പൂർ ചാർട്ടഡ് ഫ്ലൈറ്റ് ആരാണ് സ്പോൺസർ ചെയ്തതെന്ന് ജനങ്ങൾക്ക് അറിയണം. Read More…

Culture India Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ: ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. കന്നിമാസത്തിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധിചsങ്ങുകൾനടക്കുന്ന ഒക്ടോബർ 2( വെള്ളി), 3 (ശനി) തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

Culture India Kerala News

ഗുരുവായൂർ സുകൃത ഹോമം നവംബർ ഒന്ന് മുതൽ; വഴിപാട് ശീട്ടാക്കാൻ തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 നവംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പുണ്യ പ്രസിദ്‌ധമായ സുകൃതഹോമം വഴിപാട് ശീട്ടാക്കി സദ്‌ഫലം നേടാൻ ഭക്തർക്കും അവസരം. ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാൻസ് ടിക്കറ്റ് കൗണ്ടർ വഴി നേരിട്ടും ദേവസ്വം വെബ്സൈറ്റ് വഴി ഓൺലൈനായും (https://guruvayurdevaswom.in) വഴിപാട് ശീട്ടാക്കാം. ഒക്ടോബർ 31 നാണ് അവസാന തീയതി. ക്ഷേത്ര ചൈതന്യ വർദ്ധനവിനൊപ്പം ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്‌ഠാനങ്ങളുള്ള സുകൃതഹോമം. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാണ് Read More…

India News Politics

ചിഹ്ന തർക്കം: ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ആർഎസ്പി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റിജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ഇടതുമുന്നണി ഘടകകക്ഷിയായ ആർഎസ്പി. പാർട്ടിയുടെ പരമ്പരാഗത തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ചട്ടുകവും പിക്കാസും’ അനുവദിക്കാത്തതിനെ തുടർന്നാണ് തീരുമാനം. ഒക്ടോബർ ആറിനാണ് റിജിനഗർ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പരമ്പരാഗത ചിഹ്നം ഉപയോഗിക്കാനാകില്ലെന്നും പകരം ‘ബക്കറ്റ്’ ചിഹ്നത്തിൽ മത്സരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി ആർഎസ്പി നേതാവ് മനോജ് ബന്ദോപാധ്യായ പറഞ്ഞു. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പരമ്പരാഗത ചിഹ്നം അനുവദിക്കാത്തതെന്നും ഇതേത്തുടർന്നാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ Read More…

India International Kerala News Politics

ഇന്ത്യയും മോൾഡോവയും തമ്മിൽ തെരഞ്ഞെടുപ്പ് സഹകരണം ശക്തമാക്കാൻ ധാരണ

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറും ഇൻ്റർനാഷണൽ ഐഡിയയുടെ (International IDEA) അംഗരാജ്യ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ, ഇന്ത്യയിലെ മോൾഡോവ അംബാസഡർ ഇൻഗ ഐയോനിസിയെ ന്യൂഡൽഹിയിലെ നിർവാചൻ സദൻ സന്ദർശിച്ചു. IICDEM 2026 മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു വിഭാഗവും ആവർത്തിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ് മേഖലയിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുപക്ഷവും ധാരണയായി.

India Job Kerala News

വിജ്ഞാപനം റദ്ദാക്കി

ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ചീഫ് എഞ്ചിനീയറുടെ ഒഴിവിലേക്ക് 08.08.2026 ന് R1-3865/2024 പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആയത് റദ്ദ് ചെയ്ത വിവരം അറിയിക്കുന്നു.

India International News Sports

ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിന് സ്വർണം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധേയമായ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസം, മികവ്, മികച്ച ടീം വർക്ക് എന്നിവയിലൂടെ ടീം നടത്തിയ പ്രകടനം പ്രശംസനീയമായിരുന്നുവെന്ന് മോദി പറഞ്ഞു. ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെഡലാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീമിന്റെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്നും രാജ്യത്തെ നിരവധി യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും മോദി പറഞ്ഞു. ടീമിലെ Read More…