പത്തനംതിട്ട: ശബരിമലയിലെത്തുന്ന പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തിരിച്ചറിയൽ ബാൻഡുകൾ വിതരണം ചെയ്തതായി പൊലീസ്. പമ്പയിൽ നിന്ന് മല കയറി തിരക്കിനിടയിലോ കുട്ടികൾ കൂട്ടം തെറ്റുമെന്ന ആശങ്ക ഒഴിവാക്കാനാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ബാൻഡിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന വ്യക്തിയുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയിരിക്കും. ഇതുവഴി, കുട്ടികൾ കൂട്ടം തെറ്റിയാൽ പൊലീസ് എളുപ്പത്തിൽ രക്ഷിതാക്കളെ കണ്ടെത്താനും മറ്റ് ഭക്തന്മാർക്കും സഹായം നൽകാനുമാവുമെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിലേക്ക് തിരിച്ചെത്തുന്നതുവരെ തിരിച്ചറിയൽ ബാൻഡ് കൈവശം സൂക്ഷിക്കാൻ രക്ഷിതാക്കളോട് Read More…
Kerala
നടൻ മേഘനാഥൻ അന്തരിച്ചു: ആദ്യചിത്രം 1983ൽ പുറത്തിറങ്ങിയ “അസ്ത്രം”
കോഴിക്കോട്: പ്രശസ്ത നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 1983ൽ പുറത്തിറങ്ങിയ അസ്ത്രം ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങിയ 50ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകനായ മേഘനാഥൻ, 2022ൽ പുറത്തിറങ്ങിയ കൂമൻ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ചു. സംസ്കാര ചടങ്ങുകൾ ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടത്തുമെന്ന് Read More…
പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ് കുമാർ
തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്.ഇത് Read More…
കോവിഡ് ചികിത്സാക്ളെയിം നല്‍കിയില്ല, ഇൻഷുറൻസ് കമ്പനിയുടേത് ഗുരുതരവീഴ്ചയെന്ന് ഉപഭോക്തൃകോടതി, പരാതിക്കരിക്ക് 235000 രൂപയും പലിശയും നൽകുവാൻ വിധി.
കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.സൗമ്യ കൊറോണ രക്ഷക് പോളിസിയാണ് ചേരുകയുണ്ടായത്. സൗമ്യക്ക് കോവിഡ് ബാധിക്കുകയും തൃശൂർ ദയ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയാണുണ്ടായതു്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ക്ളെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി ഗുരുതരവീഴ്ചയെന്ന് വിലയിരുത്തിയ പ്രസിഡണ്ട് Read More…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് 70% കടന്നു
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സമയം കഴിഞ്ഞെങ്കിലും പല പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂകൾ കാണപ്പെട്ടു. 70% വോട്ടിങ് രേഖപ്പെടുത്തി. 40.76% ബൂത്തുകളിലാണ് പോളിങ് കഴിഞ്ഞു. ആരംഭത്തിൽ മന്ദഗതിയോടെ നടന്ന പോളിങ്, ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരും 1,00,290 സ്ത്രീ വോട്ടർമാരും ഇതിനകം വോട്ട് നൽകി.
ബിനാലെയുടെ ആറാം പതിപ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
*2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ *ക്യൂറേറ്റ് ചെയ്യാൻ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശസ്ത ആർട്ടിസ്റ്റായ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടൽ വിവാന്തയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബിനാലെയുടെ Read More…
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോർജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും * വീട്ടിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തിൽ പങ്കുചേർന്ന് മന്ത്രി വീണാ ജോർജും ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിർത്തലാക്കുവാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ Read More…
അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ സെറ്റിൽമെന്റ് കമ്മീഷൻ
അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വിലകുറച്ച് വച്ച് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്ത കേസുകൾ ഫലപ്രദമായി തീർപ്പാക്കുകയാണ് ലക്ഷ്യം. കേസുകൾ ഫലപ്രദമായി പരിഹരിക്കുവാൻ ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കുവാനും തീരുമാനമായി. 2025 മാർച്ച് 31 വരെയാണ് സെറ്റിൽമെന്റ് കമ്മീഷനുകളുടെ കാലാവധി. ഓരോ റവന്യൂ ജില്ലയിലും രജിസ്ട്രാർമാർ ജില്ലാ ചെയർമാന്മാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള തുക അടയ്ക്കാനായി നോട്ടീസുകൾ നൽകുകയും തീർപ്പാകാത്ത Read More…
യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും
പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ വിരോധത്താല്‍ യുവതിയെ വഴിയില്‍ വണ്ടി തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും ശിക്ഷ ജോലി കഴിഞ്ഞ് സ്ക്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടന് എന്നവരെ വിവിധ വകുപ്പുകളി ലായി 17വര്‍ഷവും 1 മാസവും കഠിനതടവിനും 60,500രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് Read More…
പട്ടികവർഗ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒ ആർ കേളു
പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വികാസ് ഭവനിൽ നടന്ന ചടങ്ങിൽ പട്ടിക വർഗ ഓഫീസുകളിൽ നടപ്പിലാക്കിയ ഇ ഓഫീസ് സംവിധാനം, പദ്ധതികളുടെ പ്രവർത്തന അവലോകന യോഗം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പിന്റെ മുഴുവൻ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവിൽ വരുന്നതോടെ നടപടികൾ Read More…