Agriculture Kerala News

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ

മാടിക്കുത്താൻ മുണ്ടില്ലെങ്കിലും, തലയിൽ കെട്ടാൻ തോർത്തില്ലെങ്കിലും, പാൻ്റ്സ് തെറുത്തു കയറ്റി, ഷർട്ടിൻ്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റ് കയ്യിലെടുത്തപ്പോൾ വയലിൽ നിൽക്കുന്നത് കളക്ടറോ കർഷകനോ എന്ന് തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നുപോലെ സംശയിച്ചു. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് കളക്ടർ തുടക്കം കുറിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളേയും പുതുതലമുറയേയും കൃഷിയിലേക്ക് ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആഘോഷമാക്കാനെത്തിയതായിരുന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ Read More…

Agriculture Kerala

കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച്  വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു.: മന്ത്രി പി. പ്രസാദ്

            പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്  കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉത്പാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെമുതൽ തന്നെ സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകൾ സജ്ജമാകും. തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് വിപണന Read More…

Agriculture India Kerala

പിഎം-കിസാന് പദ്ധതിയുടെ 17-ാം ഗഡുവായ 20,000 കോടി രൂപ ഇന്ന് വാരണാസിയില് നിന്ന് പ്രധാനമന്ത്രി പുറത്തിറക്കി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന് പദ്ധതി പ്രകാരം ഏകദേശം 20,000 കോടി രൂപയുടെ 17-ാം ഗഡു പ്രകാശനം ചെയ്യുകയും വാരണാസിയില് കൃഷി സഖികള് എന്നറിയപ്പെടുന്ന 30,000 ത്തിലധികം സ്വയം സഹായ സംഘങ്ങള്ക്ക് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്യുകയും ചെയ്തു. ഉത്തര് പ്രദേശ് ഗവര് ണര് ആനന്ദിബെന് പട്ടേല് , ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് തുടങ്ങിയവര് ചടങ്ങില് സന്നിഹിതരായിരുന്നു. വേദിയില് സന്നിഹിതരായ കര് ഷകരെ അഭിവാദ്യം ചെയ്ത Read More…

Agriculture Kerala

പച്ചക്കുട; ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു

കുംഭ വിത്ത് മേള ഉദ്ഘാടനം നിര്‍വഹിച്ചു ഇരിങ്ങാലക്കുട: ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് പച്ചക്കുടയുടെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍വഹണ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട -സമഗ്ര കാര്‍ഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി മുഖ്യ ജീവിതമാര്‍ഗമായി ഏറ്റെടുത്തവരെ സഹായിക്കുക, Read More…

Agriculture Kerala

കാർഷിക ഉൽപ്പന്നങ്ങൾക്ക്  ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂർ: കർഷകരുടെ  ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന്  പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് വഴി ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനും  തൊഴിലവസരങ്ങൾക്കും സഹായകരമാകും. കാർഷിക പ്രദേശമായ ചേലക്കരയുടെ സമഗ്ര പുരോഗതിക്കായി കാർഷിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. Read More…

Agriculture India

ഞാൻ അന്നദാതാവിനെ നമിക്കുന്നു, ഞാൻ അന്നദാതാവിനെ ബഹുമാനിക്കുന്നു, ഞാൻ അന്നദാതാവിനെ അഭിവാദ്യം ചെയ്യുന്നു! : ഉപരാഷ്ട്രപതി

ഞാൻ അന്നദാതാവിനെ നമിക്കുന്നു, ഞാൻ അന്നദാതാവിനെ ബഹുമാനിക്കുന്നു, ഞാൻ അന്നദാതാവിനെ അഭിവാദ്യം ചെയ്യുന്നു! ഒരു കർഷകനാകുക എന്നത് അഭിമാനകരമായ കാര്യമാണ്, അതിനാൽ കർഷകന്റെ മകനാകുക എന്നത് അഭിമാനകരമാണ്, ഞാൻ ഒരാളാണ്. കർഷകർ നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്, അവർ 27 മണിക്കൂറും വിശ്രമമില്ലാതെ സംഭാവന ചെയ്യുന്നു. അവർക്ക് അഭിവാദ്യങ്ങൾ! നമ്മുടെ സമ്പദ് വ്യവസ്ഥ ഇപ്പോള് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്, കര് ഷകരുടെ സംഭാവന വളരെ വലുതാണ്. ആൺകുട്ടികളേ, പെൺകുട്ടികളേ, നിങ്ങളുടെ സംഭാവനയോടൊപ്പം കർഷകന്റെ ഈ Read More…

Agriculture Kerala

നെല്ല് സംഭരണവില വിതരണം ഊർജ്ജിതം: മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: 2023-24ല ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊർജിതമായി പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എസ്.ബി.ഐ., കനറാ ബാങ്കുകൾ മുഖേന പി.ആർ.എസ്. വായ്പയായാണ് സംഭരണവില വിതരണം ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ 40086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 334.36 കെടി രൂപയാണ് നൽകേണ്ടത്. എസ്.ബി.ഐ., കനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പി.ആർ.എസ്. വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ Read More…

Agriculture Kerala

ജില്ലയിലെ 126 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കി മാറ്റും: മന്ത്രി ജി. ആര്‍. അനില്‍

ജില്ലാതല അവലോകനയോഗം ചേര്‍ന്നു ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ സ്റ്റോറായി ഉയര്‍ത്താനാണ് Read More…

Agriculture Farming India Kerala

പാലിൽ സ്വയംപര്യാപ്തത കൈവരിക്കുക  ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

പാലിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 90% പാലും കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുക  എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ക്ഷീര കർഷകർക്ക് ശക്തമായ പിന്തുണ നൽകി കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തീറ്റ സബ്സിഡി കുറഞ്ഞ ചിലവിൽ ബാങ്കുകൾ വഴി വായ്പ്പ എന്നിവ നൽകി വരുന്നു. Read More…