ന്യൂഡൽഹി: വരണ്ടഭൂമി കൃഷിയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ദക്ഷിണ-ദക്ഷിണ സഹകരണവും ത്രികക്ഷി സഹകരണവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് മൂന്ന് ദിവസത്തെ ഡ്രൈലാൻഡ് കോൺഗ്രസ് 2026 ന്യൂഡൽഹിയിൽ സമാപിച്ചു. ആഗോള ദക്ഷിണമേഖലയിൽ സഹകരണം, വിജ്ഞാന കൈമാറ്റം, നവീകരണം, കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ വരണ്ടഭൂമി കൃഷിയെ പരിവർത്തനം ചെയ്യുന്നതിനുള്ള പൊതുവായ കർമപദ്ധതിക്ക് രൂപം നൽകുന്ന ഡൽഹി പ്രഖ്യാപനം (3D) സമ്മേളനത്തിൽ അംഗീകരിച്ചു. സമാപന സമ്മേളനത്തിൽ സംസാരിച്ച ഡെയർ സെക്രട്ടറി, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. എം. എൽ. ജാട്ട്, വരണ്ടഭൂമി Read More…
Farming
തരിശിൽ പൊന്നുവിളയിച്ച് ഷീജ
ഒറ്റയ്ക്ക് പൊരുതി നാലിടങ്ങളിൽ കൃഷി; ചെണ്ടുമല്ലി മുതൽ കപ്പലണ്ടി വരെ വൈവിധ്യമാർന്ന വിളകളുമായി 62-ാം വയസ്സിലും കർഷകവഴിയിൽ തരിശായി കിടന്ന ഭൂമിയിൽ പൊന്നണിയാനായി നിൽക്കുന്ന ചെണ്ടുമല്ലി ചെടികൾ. ഓണവിപണിയെ ലക്ഷ്യമിട്ട് വളർത്തുന്ന ഈ പൂപ്പാടങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം തൊഴിലാളികളല്ല, മറിച്ച് 62 വയസ്സുകാരിയായ ഷീജയുടെ ഒറ്റയാൾ പോരാട്ടമാണ്. തൃശൂർ ജില്ലയിലെ നാട്ടികയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുകയാണ് ഷീജ. ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന ഷീജയുടെ കൃഷിയിടങ്ങളിൽ പൂക്കൾക്കൊപ്പം നിരവധി പച്ചക്കറികളും കിഴങ്ങുവർഗങ്ങളും Read More…
പാരീസിലെ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി
പാരീസ്: ഫ്രാൻസിലെ പാരീസിൽ നടന്ന ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് തുടക്കമിട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് മോദി നന്ദി അറിയിച്ചു. സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖല ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാല സുസ്ഥിരതയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ആശയത്തിൽ അധിഷ്ഠിതമാണ് ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സമീപനമെന്ന് മോദി വ്യക്തമാക്കി. Read More…
വ്യാജ വിത്തുകൾ തടയാൻ കർശന നിയമവുമായി കേന്ദ്രം; പുതിയ സീഡ് ആക്ട് ഉടൻ
ന്യൂഡൽഹി: വ്യാജവും മായം കലർന്നതും നിലവാരം കുറഞ്ഞതുമായ വിത്തുകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ പുതിയ കർശനമായ സീഡ് ആക്ട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിയമത്തിൻ്റ് കരട് അന്തിമമാക്കുന്നതിന് മുന്നോടിയായി കേന്ദ്ര കാർഷിക-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ സെപ്റ്റംബർ 10ന് ന്യൂഡൽഹിയിലെ കൃഷിഭവനിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വ്യാജമോ നിലവാരം കുറഞ്ഞതോ ആയ വിത്തുകൾ വിൽക്കുന്ന കമ്പനികൾക്കും വ്യാപാരികൾക്കും കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ Read More…
വിഷരഹിത കൃഷിയുടെ വഴിയേ വരവൂരിലെ മൂന്ന് സുഹൃത്തുക്കളുടെ കാർഷിക മാതൃക
കൃഷി ഉപജീവനമാർഗം മാത്രമല്ല, സമൂഹത്തോടുള്ള സേവനവുമാകാമെന്ന് തെളിയിക്കുകയാണ് വരവൂരിലെ മൂന്ന് സുഹൃത്തുക്കൾ. 13 ഏക്കർ ഭൂമിയിൽ ജൈവകൃഷിക്ക് പ്രാധാന്യം നൽകി വാഴയും തീറ്റപ്പുല്ലും പൂക്കളും കൃഷി ചെയ്യുന്ന ഇവരുടെ കൂട്ടായ്മ, വിഷരഹിത ഭക്ഷണത്തിനായുള്ള ഒരു വേറിട്ട ഇടപെടൽ കൂടിയാണ്. മാറുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളിലെ വ്യതിയാനങ്ങളും കൃഷിയിലെ അമിതമായ രാസവസ്തു പ്രയോഗവുമെല്ലാം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്ന കാലമാണിത്. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകി കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടിവരുന്നതിനിടെയാണ് വരവൂരിലെ ഈ മൂന്ന് സുഹൃത്തുക്കളുടെ മാതൃക ശ്രദ്ധേയമാകുന്നത്. വരവൂർ Read More…
ഇന്ത്യയിലെ ആദ്യ നോൺ-ജിഎംഒ ഹൈബ്രിഡ് പോപ്‌കോൺ ചോളം വിത്ത് ആന്ധ്രയിൽ പുറത്തിറക്കി
ഏലൂരു: ഇന്ത്യയിലെ ആദ്യ നോൺ-ജിഎംഒ, ഉയർന്ന എക്‌സ്‌പാൻഷൻ ശേഷിയുള്ള പോപ്‌കോൺ ചോളത്തിൻ്റെ ഹൈബ്രിഡ് വിത്ത് ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലെ മുസുനൂരുവിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി. കാർഷിക മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള പോപ്‌കോൺ ചോളം ഉൽപാദനത്തിനായി ഇന്ത്യ വർഷങ്ങളായി ഇറക്കുമതി ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈബ്രിഡ് ഇനം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിൽ Read More…
പരിഹാസത്തിൻ്റെ പ്രതീകമല്ല, വരുമാനത്തിൻ്റെ വഴിയും
35 കഴുതകളുമായി തൃശൂരിൽ വേറിട്ടൊരു കാർഷിക മാതൃക; ഫാദർ ഡേവിസ് ചക്കാലക്കലിൻ്റെ ലക്ഷ്യം നൂറ് കഴുതകളുള്ള ഫാം കഴുതയെക്കുറിച്ച് മലയാളിയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ചിത്രത്തിന് അധികം നിറങ്ങളില്ല. മണ്ടത്തരത്തിൻ്റെയും അവഗണനയുടെയും പരിഹാസത്തിൻ്റെയും പ്രതീകമായി കാലങ്ങളായി ഉപയോഗിച്ചുപോരുന്ന ഈ മൃഗത്തെ, എന്നാൽ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലാണ് തൃശൂർ കുറ്റിമുക്കിലെ ഫാം പാർക്ക് തിച്ചൂർ കാണുന്നത്. ഇവിടെ കഴുതകൾ പരിഹാസ കഥാപാത്രങ്ങളല്ല; പരിചരണവും പോഷണവും ലഭിക്കുന്ന കാർഷിക സമ്പത്തിൻ്റെ ഭാഗമാണ്. 35 കഴുതകളെ പരിപാലിച്ച് ഫാദർ ഡേവിസ് ചക്കാലക്കൽ മുന്നോട്ടുപോകുന്ന Read More…
ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്
ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 21.08.2026 ന് 12.00pm ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് (11am ) ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ Read More…
100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ; 10 കോടി കർഷകർക്ക് ഐസിഎആർ സാങ്കേതികവിദ്യ: ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ (ഐസിഎആർ) 98-ാമത് സ്ഥാപകദിനാഘോഷത്തിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘വികസിത് കൃഷി, സമൃദ്ധ് കിസാൻ’ എന്ന ലക്ഷ്യത്തോടെ പുതിയ കാർഷിക വികസന പദ്ധതികൾ പ്രഖ്യാപിച്ചു. 100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ വികസിപ്പിക്കുക, ഐസിഎആറിൻ്റെ സാങ്കേതികവിദ്യ 10 കോടി കർഷകരിലെത്തിക്കുക, ‘വൺ ഇൻസ്റ്റിറ്റ്യൂട്ട്-വൺ ഗ്രാൻഡ് ഇന്നൊവേഷൻ’ പദ്ധതി നടപ്പാക്കുക, ഐസിഎആർ ഓപ്പൺ ഡിജിറ്റൽ നോളജ് പ്ലാറ്റ്ഫോം ആരംഭിക്കുക, വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരായ നിയമങ്ങൾ ശക്തമാക്കുക, സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണത്തിലൂടെ ഐസിഎആറിനെ Read More…
കർഷക കൂട്ടായ്മ സംഘടിപ്പിച്ചു
തൃശൂർ: കർഷകരുടെ അവകാശ സംരക്ഷണത്തിനും ആരോഗ്യ ബോധവൽക്കരണത്തിനുമായി ഇന്ത്യൻ വാർത്തയുടെ നേതൃത്വത്തിൽ ‘കർഷക കൂട്ടായ്മ’ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് നിറനിലാവ് (പൂമല ഡാമിന് സമീപം) വച്ചാണ് പരിപാടി നടന്നത്. കർഷകരുടെ ഉന്നമനത്തിനും കാർഷിക മേഖലയിലെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. കൃഷിയും ആരോഗ്യവും പരസ്പരം കൈകോർക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകളും ചർച്ചകളും സംഘടിപ്പിച്ചു. കർഷകരുടെ ക്ഷേമം, ആരോഗ്യ സംരക്ഷണം, കൃഷിയിലെ ആധുനിക രീതികൾ, ഉൽപാദന വർധന, കാർഷിക മേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ Read More…







