കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ബിജെപി-കർഷക മോർച്ച അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബിജെപി അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ ദാസിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കോട്ടുകുളം ഉദ്ഘാടനം ചെയ്തു. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ബിജെപി ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് സന്ദീപ് കെ.ബി, മണ്ഡലം ജനറൽ സെക്രട്ടറി പ്രേജോഷ് കീളത്ത്, ബിജെപി അളഗപ്പനഗർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ദാസൻ മണ്ണംപേട്ട, വിജയൻ ആമ്പല്ലൂർ എന്നിവർ സംസാരിച്ചു.
മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീദേവി കണ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി അനിത, മണികണ്ഠൻ, ഡേവിസ്, വാസു, ഗോപി, മനോജ്, സുധാകരൻ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.





