India News Politics

സോണിയ ഗാന്ധിയുടെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പരാമർശം സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യം: ഡൽഹി ബിജെപി

ന്യൂഡൽഹി: ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശം സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര. സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യമാണ് ഈ പരാമർശമെന്നും അദ്ദേഹം ആരോപിച്ചു. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോങിങ്: എ ജേണി ഓഫ് ലവ് എന്ന പുസ്തകത്തിൽ 1984-ലെ സിഖ് വിരുദ്ധ കലാപത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ദാരുണവും ലജ്ജാകരവുമായ അധ്യായമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പിന്നാലെ സുവർണക്ഷേത്രത്തിന്റെയും അകാൽ തഖ്തിന്റെയും ചിത്രങ്ങൾ കണ്ട് Read More…

Business Economy India Kerala News Politics

ഭീകരവാദവും നക്സലിസവും കുറയ്ക്കാൻ നോട്ട് നിരോധനം സഹായിച്ചു: ഒഡീഷ ബിജെപി

2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തെ ഭീകരവാദവും നക്സലിസവും കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും സഹായിച്ചെന്ന് ഒഡീഷ ബിജെപി. നോട്ട് നിരോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് സത്യബ്രത പാണ്ഡയാണ് ഇക്കാര്യം അവകാശപ്പെട്ടത്. 2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി സീരീസിലെ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.

Health India Kerala News Politics

BJP കൗൺസിലർമാർ “റീത്ത് ” വെച്ച് പ്രതിഷേധിച്ചു

തൃശ്ശൂർ: നഗരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പ്രധാനകാരണം റോഡിലെ കുഴികളിൽ ബൈക്ക് യാത്രികർക്ക് വീണിട്ടാണ്. റോഡിലെ കുഴികൾ അടയ്ക്കാൻ കോടികൾ ചെലവിട്ട് അമൃത് 2.0 ഫണ്ട് കോർപ്പറേഷൻ വാങ്ങിയ Pot whole മെഷീൻ മാസങ്ങളായി ഉപയോഗിക്കാതെ കോർപ്പറേഷനിൽ പാർക്കിംഗ് ഏരിയയിൽ കയറ്റിയിട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഇന്നുച്ചയ്ക്ക് 12 30ന് ബിജെപി കൗൺസിലർമാർ മെഷീനിൽ റീത്തു വച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി കട്ടപ്പുറത്തിരിക്കുന്ന പോട്ട് ഹോൾ മെഷീൻ വണ്ടി എത്രയും വേഗം നിരത്തിലറക്കി റോഡിലെ കുഴികൾ അടച്ച് ജനങ്ങളുടെ Read More…

Culture India Kerala News Politics

എൽ.കെ. അദ്വാനിക്ക് നൂറാം പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക് കടക്കുന്ന വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനിയുടെ രാജ്യത്തിനായുള്ള സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് താൻ ഒരു ലേഖനം എഴുതിയതായും പ്രധാനമന്ത്രി അറിയിച്ചു. വിഭജനത്തിൻ്റെ ദുരിതങ്ങൾ നേരിടുകയും ജീവിതം പുതുതായി കെട്ടിപ്പടുക്കുകയും ചെയ്തതുമുതൽ ജനസംഘത്തെ ശക്തിപ്പെടുത്തി ബിജെപി രൂപീകരണത്തിന് നേതൃത്വം നൽകിയതുവരെയുള്ള അദ്വാനിയുടെ ജീവിതയാത്ര ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായി നിലകൊണ്ടതും സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയ്ക്ക് നേതൃത്വം നൽകിയതും ഭരണരംഗത്ത് രാജ്യത്തെ സേവിച്ചതും ലേഖനത്തിൽ ഉൾപ്പെടുത്തിയതായി Read More…

Education India News Politics

ശ്യാമപ്രസാദ് മുഖർജിയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി ബംഗാൾ സർക്കാർ

കൊൽക്കത്ത: ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതവും സംഭാവനകളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പശ്ചിമ ബംഗാൾ സർക്കാർ. സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള അധ്യായം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് ബർമനാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിനും പ്രമുഖ വ്യക്തിത്വങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയോഗിച്ച സമിതി പ്രവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ പരിഷ്കാരത്തിൻ്റെ ഭാഗമായി Read More…

Uncategorized

എസ്.ഐ.ആറിൻ്റെ പേരിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ഇൻഡി മുന്നണി ശ്രമിക്കുന്നു: അഡ്വ. കെ.കെ. അനീഷ് കുമാർ

ജനാധിപത്യ സംരക്ഷണ പദയാത്ര നവംബർ 5ന് തൃശ്ശൂരിൽ; 25,000 പേർ പങ്കെടുക്കും എസ് .ഐ.ആറിന്റെ പേരിൽ രാജ്യത്ത് അരാജകത്വവും കലാപവും സൃഷ്ടിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനാണ് ഇൻഡി മുന്നണി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളെ അണിനിരത്തിക്കൊണ്ട് ബിജെപി രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വൻ റാലികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്ന പരിപാടിയായാണ് Read More…

India News Politics

രാഹുൽ ഗാന്ധി ഇന്ത്യയിൽ കഴിയുന്ന പാക് ഏജൻ്റ്: മുംബൈ ബിജെപി അധ്യക്ഷൻ

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുംബൈ ബിജെപി അധ്യക്ഷൻ അമീത് സതം. രാഹുൽ ഗാന്ധി ഇന്ത്യയിൽ കഴിയുന്ന പാക് ഏജൻ്റാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് പിന്നാലെയാണ് അമീത് സതത്തിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിലൂടെ മോദിയെ പരാജയപ്പെടുത്താൻ കഴിയാത്തതിനാലാണ് രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് സതം ആരോപിച്ചു. വിദേശരാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ ശത്രുക്കളിൽനിന്നും രാഹുൽ ഗാന്ധിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഇന്ത്യാവിരുദ്ധ നിലപാടുള്ള ആഗോള ശക്തികൾ Read More…

India Kerala News Politics

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് രാജ്യത്ത് ഇല്ലാതാകും: മോഹൻ യാദവ്

ജബൽപൂർ: 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് രാജ്യത്തു നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. തിങ്കളാഴ്ച ജബൽപൂരിൽ ബിജെപി സംഘടിപ്പിച്ച ‘ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ’ പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ചുകൊണ്ടാണ് മോഹൻ യാദവ് പ്രസ്താവന നടത്തിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു. രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കോൺഗ്രസ് ഇതിനകം രാഷ്ട്രീയമായി അപ്രസക്തമായിക്കഴിഞ്ഞുവെന്നും നിലവിൽ Read More…

India Kerala News Politics

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം; എസ്‌ഐആറിന്റെ ശരി-തെറ്റുകൾ ചർച്ച ചെയ്ത് സെമിനാർ

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ‘എസ്‌ഐആറിന്റെ ശരി-തെറ്റുകൾ’ എന്ന തലക്കെട്ടിൽ തൃശൂരിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ. സി.കെ. സജി നാരായണൻ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു.ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യൻ ജനാധിപത്യം വലിയ രീതിയിൽ മുന്നിട്ടുനിൽക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പല പ്രസ്താവനകളും ഭാരതത്തെ തകർക്കുന്ന രീതിയിലുള്ളതാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജനാധിപത്യം ഭാരതീയരുടെ ഡിഎൻഎയുടെ ഭാഗമാണ്. ജനാധിപത്യം തകർക്കാൻ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ Read More…

Agriculture Farming India Kerala News Politics

കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ബിജെപി-കർഷക മോർച്ച പ്രതിഷേധ ധർണ്ണ

കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ബിജെപി-കർഷക മോർച്ച അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ ദാസിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കോട്ടുകുളം ഉദ്ഘാടനം ചെയ്തു. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അർഹമായ Read More…