ന്യൂഡൽഹി:ഭായ് ദൂജ് ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള സ്നേഹത്തിന്റെയും ആഴത്തിലുള്ള ആത്മബന്ധത്തിന്റെയും പ്രതീകമാണ് ഈ ആഘോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ വിശേഷദിനത്തിൽ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്.





