India News Politics

ഷാ ബാനു കേസിൽ രാജീവ് ഗാന്ധിയെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി

ന്യൂഡൽഹി: ഷാ ബാനു കേസിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഭാര്യയും കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധി. മുസ്‌ലിം സ്ത്രീകളുടെ താൽപര്യങ്ങൾ ബലികഴിക്കുന്നുവെന്ന തരത്തിൽ പത്രങ്ങൾ വിമർശനം ഉന്നയിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം അനുവദിക്കുന്നതെന്നും സോണിയ രാജീവിനോട് ചോദിച്ചതായി വെളിപ്പെടുത്തൽ.

സങ്കീർണമായ ഒരു സാഹചര്യം നീതിപൂർവം കൈകാര്യം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നായിരുന്നു രാജീവ് ഗാന്ധിയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ ശ്രമിക്കില്ലെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ഇരുവരും തമ്മിലുള്ള ഈ സംഭാഷണം വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പുസ്തകം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *