India News Politics

സോണിയ ഗാന്ധിയുടെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പരാമർശം സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യം: ഡൽഹി ബിജെപി

ന്യൂഡൽഹി: ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശം സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര. സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യമാണ് ഈ പരാമർശമെന്നും അദ്ദേഹം ആരോപിച്ചു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോങിങ്: എ ജേണി ഓഫ് ലവ് എന്ന പുസ്തകത്തിൽ 1984-ലെ സിഖ് വിരുദ്ധ കലാപത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ദാരുണവും ലജ്ജാകരവുമായ അധ്യായമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പിന്നാലെ സുവർണക്ഷേത്രത്തിന്റെയും അകാൽ തഖ്തിന്റെയും ചിത്രങ്ങൾ കണ്ട് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അസ്വസ്ഥയായെന്ന സോണിയ ഗാന്ധിയുടെ പരാമർശത്തെയാണ് മൽഹോത്ര വിമർശിച്ചത്. ഈ പ്രസ്താവന ചരിത്രവസ്തുതകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *