നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Death
പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി
തൃശൂർ ചേർപ്പ് എട്ടുമന പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ പാടത്ത് ട്രാക്ടർ പൂട്ടാൻ പോയ കൃഷിപ്പണിക്കാരാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് കാണാതായ ആളുടെ എന്ന് സംശയിക്കുന്ന ട്രൗസറും, ചെരുപ്പും പോലീസ് കണ്ടെത്തിയുണ്ട്. ഇയാളുടെ ബന്ധുക്കളും, സുഹൃത്തുക്കളും സ്ഥലത്തെത്തി ഇവയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട് പോലീസ് പരിശോധന നടത്തുകയും ചെയ്തു.ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തലയോട്ടിയും എല്ലുകളും ചെരിപ്പുകളും പാടത്ത് പലയിടത്തായാണ് കണ്ടെത്തിയത്. തലയോട്ടിയും അസ്ഥി കഷ്ണങ്ങളും ഇവിടെ കൊണ്ടു ഉപേക്ഷിച്ചിച്ചതാണോ എന്നും പൊലീസ് Read More…
തൃശ്ശൂർ ചാലക്കുടിയിൽ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ മരണപ്പെട്ടു.
കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്. കാരൂർ സ്വദേശി 52 വയസ്സുള്ള സുനിൽകുമാർ, വരതനാട് സ്വദേശി 45 വയസ്സുള്ള ജിതേഷ് എന്നിവരാണ് മരണപ്പെട്ടത്. ടാങ്കിൽ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എം.എം. ലോറൻസ് അന്തരിച്ചു
സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ Read More…
വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ: കെ.സുരേന്ദ്രൻ
കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച Read More…
‘ഇടതുപക്ഷത്തിന്റെ തിളക്കം, മികച്ച പാർലമെന്റേറിയൻ’; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, മോദി യെച്ചൂരിയെ മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പൊതുവേദികളിൽ എന്നും സ്മരിക്കപ്പെടും എന്ന് പറഞ്ഞു. ‘യെച്ചൂരിയുടെ വിയോഗം ദുഃഖകരമാണ്. അദ്ദേഹം രാഷ്ട്രീയരംഗത്ത് വിപുലമായ ബന്ധങ്ങൾ നിലനിർത്തിയ നേതാവായിരുന്നു. ഈ ദുഃഖനിമിഷത്തിൽ എന്റെ ചിന്തകൾ യെച്ചൂരിയുടെ കുടുംബത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമൊപ്പമാണ്’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
സിപിഎം ജനറൽ സെക്രട്ടറി സിതാരാം യെചുരി അന്തരിച്ചു; ഇടതുപാതി രാഷ്ട്രീയത്തിന് വലിയ നഷ്ടം”
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സിതാരാം യെചുരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധ മൂലം ഡൽഹി എയിംസിൽ ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ട് 3:30നാണ് അദ്ദേഹം അന്തരിച്ചിരിക്കുന്നത്. 32 വർഷത്തെ പ്രൗഢമായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന യെചുരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ച അദ്ദേഹം, 1984 ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായി നിലകൊണ്ടു. അദ്ദേഹം 1984 ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. Read More…
ബാലാംബിക 84 വയസ്സ് നിര്യാതയായി.
തൃശ്ശൂർ കൂർക്കഞ്ചേരിയിൽ പരേതനായ തെക്കൂട്ട് കളരിക്കൽ സുകുമാരൻ ഭാര്യ ബാലാംബിക 84 വയസ്സ് നിര്യാതയായി. സംസ്കാരം വടൂകര ശ്മശാനത്തിൽ നടത്തി. മക്കൾ: മനോജ് മിനി ബിന്ദു അനിത ഹരിദാസ് പരേതനായ പ്രേംശിവറാം.
ബിജി കുര്യൻ അന്തരിച്ചു.
ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു