ബി. ജെ. പി മുൻ തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷനും മുതിർന്ന നേതാവുമായിരുന്ന ശ്രീ. ഇ. രഘുനന്ദന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അനുശോചിച്ചു. ബിജെപിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭാര്യ അഡ്വ. രമാരഘുനന്ദൻ മഹിളാമോർച്ചയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷയും പാർട്ടിയുടെ മുൻ സംസ്ഥാന ഉപാധ്യക്ഷയുമായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്കായി നാളെ തൃശ്ശൂർ മെഡിക്കൽകോളേജിനു നൽകുമെന്നതിൽ നിന്നും തന്നെ രഘുനന്ദന്റെ സാമൂഹിക പ്രതിബന്ധത വ്യക്തമാണ്.





