Kerala News

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പില്‍ റംല (52) ആണ് മരിച്ച വീട്ടമ്മ. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലബാറില്‍ ആശങ്ക വര്‍ധിപ്പിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ജൂലൈ എട്ടിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് റംല ചികിത്സ ആരംഭിച്ചത്. ആദ്യം Read More…

Kerala News

ചിതയ്ക്ക് തീ കൊളുത്തി കുഞ്ഞനുജന്‍; മിഥുന്‍ ഇനി കണ്ണീരോര്‍മ

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്‌കരിച്ചു. അനിയന്‍ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നത്. സ്ഥലപരിമിതിക്കിടയിലും ഒരു നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. അമ്മ സുജ പ്രിയപ്പെട്ട മകനെ ചേര്‍ത്ത് പിടിച്ച് അന്ത്യചുംബനം നല്‍കിയതും കണ്ണീര്‍ക്കാഴ്ചയായി. തുര്‍ക്കിയില്‍ വീട്ടുജോലിക്കായി പോയിരുന്ന സുജ ഇന്നു രാവിലെയാണ് പ്രിയപ്പെട്ട മകനെ അവസാനമായി കാണാന്‍ വിദേശത്തു നിന്നെത്തിയത്. ഇളയ മകനെ ചേര്‍ത്തുപിടിച്ച് മിഥുന്റെ Read More…

Kerala News

അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു

അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു . കൗൺസിലർമാരായ എൻ പ്രസാദ്, ഡോ. വി ആതിര, മേഖലാ പ്രസിഡണ്ട് എ നാഗേഷ്, മേഖലാ വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് മേനോൻ, ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുരളി നാഥ്, കൃഷ്ണ മോഹൻ, മണ്ഡലം സെക്രട്ടറി മാരായ രതീഷ് കടവിൽ, ഭാഗ്യരതി Read More…

Kerala News

മിഥുന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala News

കാല്‍ തെന്നിയപ്പോള്‍ കയറിപ്പിടിച്ചത് വൈദ്യുതി ലൈനില്‍, നൊമ്പരമായി മിഥുന്‍; പരസ്പരം പഴിചാരി സ്‌കൂള്‍ അധികൃതരും കെഎസ്ഇബിയും

കൊല്ലം: തേവലക്കരയില്‍ നോവായി എട്ടാം ക്ലാസുകാരന്‍ മിഥുന്റെ മരണം. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക് വീണപ്പോള്‍ മിഥുന്‍ അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെരുപ്പ് എടുക്കുന്നതിനിടെ കാല്‍ തെറ്റിയപ്പോള്‍ അബദ്ധത്തില്‍ മുകളിലൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ കയറി പിടിക്കുകയായിരുന്നു. ഇതോടെയാണ് ഷോക്കേറ്റത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിര്‍മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിനു Read More…

Kerala News

മെഡിക്കല്‍ കോളജ് അപകടം: കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു; പുറത്തെടുത്തത് മണിക്കൂറുകള്‍ക്ക് ശേഷം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (56 ) ആണ് മരിച്ചത്. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ സ്ത്രീയാണ് കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്നും വളരെ ശ്രമകരമായാണ് ബിന്ദുവിനെ പുറത്തെടുത്തത്. നേരത്തെ തന്നെ തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിനെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിന്ദുവിന്റെ മകൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തകര്‍ന്ന കെട്ടിടഭാഗത്ത് ജെസിബി Read More…

India News Sports

ആർസിബി വിജയാഘോഷം : തിക്കിലും തിരക്കിലും 11 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു:  ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി  റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും Read More…

Kerala News

ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് കഴിഞ്ഞ ഏഴുദിനത്തിനിടെ രണ്ട് വയോധികരായ പുരുഷന്മാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദ്രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. 2024-ല്‍ ഇതുവരെ സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും, ഈ മാസം മാത്രം 182 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് Read More…

Kerala News

പേ വിഷബാധ മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുംപേ വിഷബാധ മരണം. കൊല്ലം വിളക്കുടി സ്വദേശിനിയായ ഏഴ് വയസ്സുകാരി നിയ ഫൈസല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് നേരത്തെ ആന്‍റീറാബിസ് വാക്സിനും സിറവും നല്‍കിയിരുന്നുവെങ്കിലും രോഗം തടയാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 8-ന് വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ പട്ടിയുടെ കടിയേറ്റ കുട്ടിക്ക് അതേ ദിവസം തന്നെ ഐഡിആര്‍വി വാക്സിനും ആന്‍റീറാബിസ് സിറവും നല്‍കി. തുടര്‍ന്ന് മൂന്ന് ഡോസ് കൂടി നല്‍കിയെങ്കിലും, ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. Read More…

Kerala News

മുതിർന്ന മാധ്യമപ്രവർത്തകനും വീക്ഷണം മാനേജിംഗ്എഡിറ്ററും കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം മാനേജിംഗ്എഡിറ്ററും കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പൊതുദർശനം ഉണ്ടാകില്ലെന്ന്കുടുംബംഅറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി Read More…