India News Sports

ഐപിഎല്‍ 2025 ഇന്ന് മുതല്‍; ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത-ബംഗളൂരു നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഉയരുന്ന ഐപിഎല്‍ 2025 സീസണിന് ഇന്ന് തിരിതെളിയുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്. 10 ടീമുകള്‍, 74 മത്സരങ്ങള്‍ ഈ സീസണില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 74 മത്സരങ്ങളാണ് ആകെ. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് A: ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, Read More…

India News Sports

38ാമത് ദേശീയ ഗെയിംസിന് ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം; കായികരംഗം രാജ്യത്തിന്റെ വികസനത്തിൽ നിർണായകം – മോദി

ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന് ഔപചാരിക തുടക്കം കുറിച്ചത്. കായികമേഖലയെ രാജ്യത്തിന്റെ വികസനത്തിന് നിർണായകമെന്നു മോദി വിശേഷിപ്പിച്ചു. 2036 ഒളിംപിക്സിന് ഇന്ത്യ ആതിഥേയത്വം നേടുന്നതിന് സർക്കാരിന്റെ സജീവ ശ്രമം തുടരുകയാണെന്നും, അത് ഇന്ത്യൻ കായിക മേഖലയുടെ ഉയർച്ചയ്ക്ക് വൻ ഉത്തേജനമാവുമെന്നും അദ്ദേഹം പറഞ്ഞു. “ഒളിംപിക്‌സ് എവിടേയും നടന്നാലും രാജ്യത്തെ എല്ലാ മേഖലകളിലും അനുകൂല മാറ്റം ഉണ്ടാകും. അത് Read More…

Kerala News Sports

സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്‌കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ.  ബാസ്‌കറ്റ് ബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബോൾ, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഫുട്ബോളിലും ത്വെയ്ക്കുണ്ടോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ. ആൺകുട്ടികളുടെ Read More…

Kerala News Sports

സന്തോഷ് ട്രോഫി: കേരളം സെമിയിൽ

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളം സെമിയില്‍ എത്തിയത്.

News Sports

വിനോദ് കാംബ്ലി തീവ്രപരിചരണ വിഭാഗത്തിൽ

മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ നിലയിൽ പുരോഗതിയുണെങ്കിലും അപകട നില താരം ഇത് വരെ തരണം ചെയ്‌തിട്ടില്ലെന്നും താരത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വാർത്താ കുറിപ്പിൽ അകൃതി ആശുപത്രി അധികൃതർ പറഞ്ഞു.

News Sports

ഡിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ

സിംഗപ്പൂർ: ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യൻ ചെസ് ഇതിഹാസം ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി. 14-ാം മത്സരത്തിലെ നിർണായക വിജയത്തോടെ 17 വയസ്സുകാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യൻസിപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ, ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ആം വയസ്സിലെ ലോക കിരീടനേട്ടം മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ എന്ന റെക്കോർഡ് ഗുകേഷ് സ്വന്തം പേരിലാക്കി. ആദ്യ മത്സരത്തിൽ ഡിങ് ലിറന്‍ വിജയിച്ചതിനുശേഷം, മൂന്നാം മത്സരത്തിൽ Read More…

Kerala News Sports

രാജ്യത്താദ്യമായി കോളേജ് സ്പോർട്‌സ് ലീഗുമായി കേരളം;കോളേജ് സ്പോർട്സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

  രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്പോർട്സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് നിർവഹിച്ചു. സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി Read More…

News Sports

മെസിയും അര്‍ജ്ജന്റീനയും കേരളത്തിലേക്ക്; കൊച്ചിക്ക് പ്രഥമ പരിഗണന, സൗഹൃദ മത്സരം അടുത്ത വര്‍ഷം

തിരുവനന്തപുരം: ഫുട്ബോള് ഇതിഹാസതാരം ലയണല് മെസിയും അര്‍ജ്ജന്റീന ദേശീയ ടീമും അടുത്ത വര്‍ഷം കേരളത്തില്‍ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. അര്‍ജ്ജന്റീന ഫുട്ബോള് ടീം ഇതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മത്സരത്തിന്റെ തീയതികള്‍ സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളില്‍ എഎഫ്എ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ചെലവുകള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. കൊച്ചിയിലാണ് Read More…

India News Sports

ഇന്ത്യ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധം; അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്ത് കൈമാറി

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താൻ സന്നദ്ധത രേഖപ്പെടുത്തി. ഒക്ടോബർ ഒന്നിനാണ് കായിക മന്ത്രാലയം കത്ത് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് കൈമാറിയത്. പാരാലിംപിക്സിനും ഇന്ത്യയിൽ നടത്താൻ തയ്യാറാണെന്നു കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “ഈ മഹത്തായ അവസരം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിവെക്കുന്നു,” എന്നും കായികമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ അഭിസംബോധനയിൽ, “2036-ലെ ഒളിമ്പിക്സ് ഇന്ത്യയുടെ സ്വപ്നമാണ്” എന്നതും ശ്രദ്ധേയമായിരുന്നു. 2010-ൽ ഇന്ത്യയിൽ നടന്ന കൊമൺവെൽത്ത് ഗെയിംസിന്റെ തുടർന്ന്, Read More…