News Sports

ഡിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ


സിംഗപ്പൂർ: ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യൻ ചെസ് ഇതിഹാസം ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി. 14-ാം മത്സരത്തിലെ നിർണായക വിജയത്തോടെ 17 വയസ്സുകാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യൻസിപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ, ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ആം വയസ്സിലെ ലോക കിരീടനേട്ടം മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ എന്ന റെക്കോർഡ് ഗുകേഷ് സ്വന്തം പേരിലാക്കി.

ആദ്യ മത്സരത്തിൽ ഡിങ് ലിറന്‍ വിജയിച്ചതിനുശേഷം, മൂന്നാം മത്സരത്തിൽ ഗുകേഷ് തിരിച്ചടിച്ച് മത്സരത്തിൽ മികവ് പുലർത്തി. 11-ആം റൗണ്ടിൽ നിർണായകമായ വിജയം നേടിയെങ്കിലും 12-ആം മത്സരത്തിൽ ലിറൻ തിരിച്ചടിച്ചപ്പോൾ പോയിന്റുകൾ 6-6 ആയി. 14-ആം മത്സരത്തിൽ കറുത്ത കരുക്കളോടെയായിരുന്നു ഗുകേഷിന്റെ വിജയം.

വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഗുകേഷ് ചരിത്രത്തിലേക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *