Kerala News

കെ.എസ്.ആർ. ടി. സി സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് തോടിലേക്കും പുഴയിലേക്കും സ്ഥാനാർത്ഥിക്ക് മുന്നിൽ കണ്ണീരുമായി അമ്മമാർ

പാലക്കാട്: പണി പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്ത കെ.എസ്. ആർ. ടി. സി ബസ്സ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് ജനവാസ മേഖലയിലേക്ക്. നഗരത്തിലെ മൈത്രി നഗർ കോളനിവാസികളാണ്. ഈ വിഷയത്തിൽ എം.എൽ.എക്കും കെ.എസ്. ആർ. ടി. സി അധികൃതർക്കുമെതിരെ പരാതിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിനെ സമീപിച്ചത്. സ്വീവേജ് ട്രീറ്റ്മെൻറ് പ്ളാൻറ് ഇല്ലാത്തതിനാൽ കെ.എസ്.ആർ. ടി. സി. ബസ് സ്റ്റാൻഡിന് പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല. ഫയർ എൻ. ഓ. സി യും കെ.എസ്. ആർ. ടി. സി കെട്ടിടത്തിന് ലഭിച്ചിട്ടില്ല. അതിനിടെയാണ് രാവിലെയും വൈകിട്ടും കക്കൂസ് മാലിന്യം തോടിലേക്ക് ഒഴുക്കി വിടുന്ന വിവരം പുറത്ത് വരുന്നത്. കിണറിൽ നിറയെ വെള്ളമുണ്ടെങ്കിലും തോട്ടിലൂടെ വരുന്ന വിസർജ്യ വസ്തുക്കൾ കാരണം വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് കോളനിവാസിയായ പ്രസന്ന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പല തവണ കെ.എസ്. ആർ. ടി. സി അധികൃതരെ സമീപിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്ന് കോളനിവാസികൾ പറഞ്ഞു. അസഹനീയമായ ദുർഗന്ധമാണ് ഉള്ളതെന്നും വീട്ടിലിരുന്നു ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും പ്രദേശവാസിയായ നിമിഷ പറയുന്നു. ജില്ലാ കലക്ടർക്കും, മലിനീകരണ നിയന്ത്രണ ബോർഡിനും പല തവണ പരാതി നൽകിയെന്നും നാട്ടുകാർ പറഞ്ഞു.10 ൽ അധികം വീട്ടമ്മമാരാണ് പരാതിയുമായി എത്തിയത്. കെ.എസ്. ആർ.ടി. സി ക്ക് നോട്ടീസ് നൽകാൻ നഗരസഭാ അധികൃതരോട് ആവശ്യപ്പെടുമെന്നും, എം.എൽ.എ യുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് ജനങ്ങൾ ദുരിതത്തിലായതെന്നും സ്ഥാനാർത്ഥി പറഞ്ഞു.നിരവധി കുടിവെള്ള പദ്ധതികൾ ഉള്ള പുഴയിലേക്കാണ് മാലിന്യം എത്തുന്നതെന്നും അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ. ടി. സി അധികൃതർ തയ്യാറാകണമെന്നും സ്ഥാനാർത്ഥി പറഞ്ഞു.നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സ്മിതേഷും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ 9.30 ന് പടിഞ്ഞാറെ യാക്കര നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് മോനം കാവിലും, മാലിന്യ പ്രശ്നം നേരിടുന്ന മൈത്രി നഗറിലും സ്ഥാനാർത്ഥി എത്തി. യാക്കരയിൽ ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി എ. ഗംഗാധരൻ്റ വസതിയിലായിരുന്നു പ്രഭാത ഭക്ഷണം. യാക്കരയിലെ പര്യടനം കഴിഞ്ഞ് കൽപ്പാത്തി രഥോൽസവ ചsങ്ങിലും സ്ഥാനാർത്ഥി എത്തി. വൈകിട്ട് 4 മണിക്ക് മാത്തൂർ പഞ്ചായത്തിൽ നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. അരിമ്പിൽ , വെട്ടിക്കാട് മേഖലകളിൽ സ്ഥാനാർത്ഥി ഭവന സന്ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *