കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്മെന്റ് ബാങ്കിലെ നിക്ഷേപകന് പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉന്നത രാഷ്ടീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിനാണ് ഇതിന്റെ ഉത്തരവാദിത്തം. പണം തട്ടിക്കാനുള്ള കറവപ്പശുവായിട്ടാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സഹകരണ മേഖലയെ കാണുന്നത്. സഹകരണ മേഖലയില്‍ കര്‍ശന നിയമങ്ങളൊക്കെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ തുടങ്ങുമ്പോഴൊക്കെ അതിനെതിരെ സി.പി.എമ്മും അവരുടെ നേതൃത്വത്തിലുള്ള സംസഥാന സര്‍ക്കാരും ബഹളവുമായി രംഗത്തുവരുന്നത് ഈ തട്ടിപ്പുകള്‍ നിര്‍ബാധം നടക്കാനും ഇതൊന്നും പുറത്തുവരാതിരിക്കാനുമാണ്. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. അദ്ദേഹത്തിന്റെ നിക്ഷേപത്തുക പലിശയുള്‍പ്പെടെ തിരിച്ചു നല്‍കണം. സാബുവിന്റെ മരണത്തിന് സഹകരണ സംഘം ഭാരവാഹികള്‍ കൂടാതെ ഇത്തരം തട്ടിപ്പുകള്‍ക്ക വഴിയൊരുക്കുന്ന സഹകരണ വകുപ്പും ഉത്തരവാദിയാണ്. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സഹകരണ തട്ടിപ്പുകള്‍ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഒത്താശയോടെയാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്. സഹകരണ തട്ടിപ്പുകള്‍ക്കെതിരെ ബി.ജെ.പി ശക്തമായി ക്യാമ്പയിന് നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Related Articles
നടുവിലാലിൽ മേളവിസ്മയം തീർത്ത് കിഴക്കൂട്ട് അനിയൻമാരാരും സംഘവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ ഭാഗമായി BJP യാണ് നടുവിലാലിൽ കേളി എന്ന പേരിൽ മേളവിസ്മയം ഒരുക്കിയത്.മേള കാരണവരായ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്തതിൽ 101 വാദ്യകലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ബി. ഗോപാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ BJP കൾച്ചറൽ സെൽ ഭാരവാഹികളായ MR രമേശൻ ,വിജയൻ മേപുറത്ത്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു. BJP MP രാധാമോഹൻ അഗർവാൾ മോളക്കൂട്ടായ്മ ഉൽഘാടനം ചെയ്തു. BJP നേതാക്കളായ PK കൃഷ്ണദാസ് Kk അനീഷ് കുമാർ, നടൻ ദേവനും എന്നിവർ Read More…
വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്കായി പാചക മത്സരം
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ പ്രവർത്തിക്കുന്ന പാചകത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പാചക തൊഴിലാളികൾക്കായി പാചക മത്സരം നടത്തുന്നു.ഒന്നാം ഘട്ടം ഉപജില്ലാതലത്തിലും, രണ്ടാം ഘട്ടമായി ജില്ലാതലത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും, ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകും. തൃശ്ശൂർ ജില്ലയിൽ ആകെയുള്ള 12 ഉപജില്ലകളിൽ 10 ഉപജില്ലകളിൽ മത്സരം പൂർത്തീകരിച്ചു. 2 ഉപജില്ലകളിൽ മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ മത്സരം സംഘടിപ്പിച്ചിരുന്നില്ല. 10 ഉപജില്ലകളിൽ Read More…
വികസനം ചർച്ചയാക്കി പിരായിരിയിൽ സ്ഥാനാർത്ഥി പര്യടനം
പാലക്കാട്: നഗരസഭയിലും, പിരായിരി പഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം. രാവിലെ 7.30 ഓടെ നഗര സഭയിലെ ശ്രീരാം കോളനി, പ്രശാന്ത് നഗർ, അംബികാ പുരം എന്നിവിടങ്ങളിലാണ് ഭവന സന്ദർശനം നടന്നത്. പിന്നീട് കോടതിയിലെത്തിയ സ്ഥാനാർത്ഥി അഭിഭാഷകരോടും, കോടതി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉടനീളം സ്ഥാനാർത്ഥി സംബന്ധിച്ചു.ഉച്ച തിരിഞ്ഞ് വികസനവും കുടിവെള്ള പ്രശ്നവും ചർച്ചയാക്കി പിരായിരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി Read More…