India News

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അവസാനിച്ചു; ബിജെപി സര്‍ക്കാര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എടുത്ത ഈ തീരുമാനത്തോടെ സംസ്ഥാനത്ത് പുതിയ ബിജെപി സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും.

ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബുധനാഴ്ച ഖേംചന്ദ് സിങ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം, കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവും മുന്‍മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ഉപമുഖ്യമന്ത്രിയാകും.
മെയ്തേയ് വിഭാഗത്തില്‍ നിന്നുള്ള നേതാവായ യുംനാം ഖേംചന്ദ് സിങ്, ബിരേന്‍ സിങ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2022ലും 2017ലും സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖേംചന്ദ് സിങ്, മണിപ്പൂര്‍ അസംബ്ലി സ്പീക്കറായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ്. പുതിയ സര്‍ക്കാര്‍ രൂപീകരണം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Leave a Reply

Your email address will not be published. Required fields are marked *