കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് തുടരുന്നു. ഇന്ന് പവന് 1,520 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അടുത്തിടെ കുതിച്ചുയർന്ന സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർച്ചയും ഇടിവും മാറിമാറി കാണുകയാണ്.
ഇന്നലെയും സ്വർണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു; ഒറ്റ ദിവസം കൊണ്ട് പവന് 3,680 രൂപയാണ് കുറഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്. അതിന് പിന്നാലെ തുടർച്ചയായ വിലക്കയറ്റമാണ് വിപണിയിൽ ഉണ്ടായിരുന്നത്.





