Health India Kerala Medical News Politics

നശാമുക്ത് ഭാരത് അഭിയാൻ: രാജ്യത്ത് 35.84 കോടിയിലധികം പേരിലേക്ക് പ്രചാരണം

ന്യൂഡൽഹി: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ നശാമുക്ത് ഭാരത് അഭിയാൻ രാജ്യത്ത് 35.84 കോടിയിലധികം പേരിലേക്ക് എത്തിയതായി കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു.

2026 നവംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം പ്രചാരണത്തിന്റെ ഭാഗമായി 14.33 കോടിയിലധികം യുവാക്കളിലും 11.32 കോടിയിലധികം സ്ത്രീകളിലും ബോധവൽക്കരണം നടത്തി. ലഹരിവിമുക്തിക്കായുള്ള ദേശീയ കർമപദ്ധതിയുടെ ഭാഗമായി ചികിത്സയും കൗൺസിലിങ്ങും തേടിയെത്തുന്നവരുടെ എണ്ണം 2020–21ൽ 2.08 ലക്ഷമായിരുന്നത് 2025–26ൽ 9.11 ലക്ഷത്തിലധികമായി ഉയർന്നു.

രണ്ട് ലക്ഷത്തിലധികം പേർ നശാമുക്ത് മിത്രമാരായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ഓഗസ്റ്റ് 15ന് 272 ജില്ലകളിൽ ആരംഭിച്ച പദ്ധതി 2023 ഓഗസ്റ്റ് 15 മുതൽ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റമായി പദ്ധതി മാറിയതായും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *