ന്യൂഡൽഹി: സിമന്റ്, നിർമാണ മേഖലകളിലെ മാലിന്യ സംസ്കരണത്തിനും വിഭവവീണ്ടെടുപ്പിനുമുള്ള സുസ്ഥിര മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-നോർവേ സംയുക്ത സംവാദം സംഘടിപ്പിച്ചു. നവംബർ 10ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന പരിപാടി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR), നോർവേയിലെ SINTEF, റിസർച്ച് കൗൺസിൽ ഓഫ് നോർവേ എന്നിവയും സംയുക്തമായാണ് സംഘടിപ്പിച്ചത്.
ഗവേഷകർ, നിയന്ത്രണ ഏജൻസി പ്രതിനിധികൾ, വ്യവസായ മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു. സംയുക്ത ഗവേഷണം, സാങ്കേതികവിദ്യാ വികസനം, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ ഇന്ത്യ-നോർവേ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ചർച്ചയുടെ പ്രധാന ലക്ഷ്യമായിരുന്നു.





