ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാനും രാജ്യത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗങ്ങൾക്കും സേവനങ്ങൾക്കും ആദരമർപ്പിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബസ്തറിലേക്ക് പുറപ്പെട്ടു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി സേനാംഗങ്ങൾ നടത്തുന്ന നിസ്വാർത്ഥ സേവനത്തെയും സമർപ്പണത്തെയും ആദരിക്കാനാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഒരുകാലത്ത് നക്സൽവാദത്തിൻ്റെ സ്വാധീനത്തിലായിരുന്ന ബസ്തർ മേഖല ഇന്ന് വികസനത്തിൻ്റെ പാതയിൽ മുന്നേറുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
സുരക്ഷാ സേനാംഗങ്ങളുടെ ത്യാഗങ്ങൾക്കും നിസ്വാർഥ സേവനത്തിനും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





