Culture India Kerala News Politics

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദീപാവലി ആശംസകൾ കൈമാറി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി സന്ദർശിച്ചു. ഇരുവരും ദീപാവലി ആശംസകൾ കൈമാറി.

സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഷ്ട്രപതിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.

“എല്ലാവർക്കും ദീപാവലി ആശംസകൾ!” എന്നായിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *