ന്യൂഡൽഹി: 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി ഭവനിൽ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ മികവ് പുലർത്തുന്ന വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഷ്ട്രപതി. നവംബർ 12-ന് നടന്ന പരിപാടി ഗോത്രകാര്യ മന്ത്രാലയമാണ് സംഘടിപ്പിച്ചത്. ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനി ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ജൻജാതീയ ഗൗരവ് പഖ്‌വാഡയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗോത്രവിഭാഗങ്ങളിലെ Read More…
Tag: droupadi murmu
സ്വച്ഛ് സർവേക്ഷൻ പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം രാഷ്ട്രപതി എടുത്തുപറഞ്ഞു. ശുചിത്വം എന്നത് പൊതുസ്ഥലങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് പൊതുജനാരോഗ്യം, സാമൂഹിക ബോധം, ഭരണപരമായ ഉത്തരവാദിത്തം എന്നിവയുടെ പ്രതിഫലനമാണെന്നും രാഷ്ട്രപതി പറഞ്ഞു. യുവാക്കൾ, സ്ത്രീകൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവ ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം. നഗരങ്ങളിലെ ശുചിത്വ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അവർ Read More…
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദീപാവലി ആശംസകൾ കൈമാറി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി സന്ദർശിച്ചു. ഇരുവരും ദീപാവലി ആശംസകൾ കൈമാറി. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഷ്ട്രപതിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. “എല്ലാവർക്കും ദീപാവലി ആശംസകൾ!” എന്നായിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം.
ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു; പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ആഹ്വാനം
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ തലേന്ന് രാജ്യത്തെ ജനങ്ങൾക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നതായി രാഷ്ട്രപതി സന്ദേശത്തിൽ അറിയിച്ചു. രാവണനെ വധിച്ചശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ ഓർമ പുതുക്കുന്നതാണ് ദീപാവലിയെന്നും പ്രകാശം നിറഞ്ഞ ദീപനിരകൾ അദ്ദേഹത്തെ വരവേറ്റതിൻ്റെ സാംസ്കാരികവും ഭക്തിപരവുമായ പ്രാധാന്യം ഈ ആഘോഷത്തിനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാമരാജ്യത്തിന്റെ ശുഭകരമായ തുടക്കത്തെയും ദീപാവലി പ്രതിനിധീകരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. തിന്മകൾക്കുമേൽ നന്മയുടെ വിജയത്തെയാണ് ദീപാവലി Read More…
ഹരിയാനയുടെ അറുപതാം സംസ്ഥാന രൂപീകരണ വാർഷികാഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു
കുരുക്ഷേത്ര: ഹരിയാന സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കുരുക്ഷേത്രയിൽ സംഘടിപ്പിച്ച ‘ഹീരക് ജയന്തി’ ആഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. രാജ്യത്തിന്റെ പുരോഗതിയുടെ വിവിധ മേഖലകളിൽ ഹരിയാന നൽകിയ സംഭാവനകളെ രാഷ്ട്രപതി പ്രശംസിച്ചു. ഇന്ത്യയുടെ വികസനയാത്രയിൽ നിർണായക പങ്കുവഹിച്ച ഹരിയാനയിലെ ജനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. സ്വാതന്ത്ര്യസമരം, സാമൂഹിക മാറ്റങ്ങൾ, ജനാധിപത്യം, സാഹിത്യം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാനത്തെ ജനങ്ങൾ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഭഗവാൻ ശ്രീകൃഷ്ണന്റെ നിഷ്കാമകർമത്തിന്റെ ശാശ്വത സന്ദേശം ലോകത്തിന് പകർന്നുനൽകിയ Read More…
സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം; പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തി. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ആദരമർപ്പിച്ചത്. നേരത്തെ ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിലെത്തിയ രാഷ്ട്രപതി, അവിടെയുള്ള സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചിരുന്നു.
ലിച്ചെൻസ്റ്റൈൻ രാജകുടുംബത്തെ സ്വീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: ലിച്ചെൻസ്റ്റൈൻ രാജകുമാരൻ അലോയിസിനെയും രാജകുമാരി സോഫിയെയും രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. ഇരുവരുടെയും ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നും ഒരുക്കി. ഇന്ത്യയും ലിച്ചെൻസ്റ്റൈനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ശാസ്ത്രസാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.
എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
വിജയവാഡ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ കലാമിന്റെ സ്മരണയ്ക്കായാണ് രാഷ്ട്രപതി ആദരമർപ്പിച്ചത്. ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജയവാഡയിലെത്തിയത്. ഗ്രാമീണ ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് സരസ് മേള.
കാലാവസ്ഥാ വ്യതിയാനം: ദുർബല വിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന വേണമെന്ന് രാഷ്ട്രപതി
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നയങ്ങളും പ്രവർത്തനപദ്ധതികളും ആവശ്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെ മാത്രമല്ല, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഉപജീവനമാർഗങ്ങൾ തുടങ്ങിയ മേഖലകളെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ന്യൂഡൽഹിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സംഘടിപ്പിച്ച ‘ദി ഫ്യൂച്ചർ ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ഡൈനാമിക്സ്’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ജൈവവൈവിധ്യ നഷ്ടം, ജലക്ഷാമം, ഭൂമിയുടെ നാശം തുടങ്ങിയ പ്രശ്നങ്ങൾ കാലാവസ്ഥാ വ്യതിയാനവുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് Read More…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76-ാം പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. മികച്ച ഭരണത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയും സമഗ്ര വികസനത്തിന് പുതിയ ദിശയും വേഗവും നൽകുകയും ചെയ്തതായി രാഷ്ട്രപതി പറഞ്ഞു. മോദിയുടെ 76-ാം പിറന്നാളിനോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് രാഷ്ട്രപതി ആശംസകൾ അറിയിച്ചത്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനകാലത്ത് മികച്ച ഭരണത്തിന്റെ നിരവധി പുതിയ മാനദണ്ഡങ്ങൾ അദ്ദേഹം സ്ഥാപിച്ചെന്നും സമഗ്ര വികസനത്തിന് അഭൂതപൂർവമായ വേഗവും പുതിയ ദിശയും നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു.പ്രധാനമന്ത്രിക്ക് Read More…




