India Kerala News Politics

എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു

വിജയവാഡ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വ്യാഴാഴ്ചയായിരുന്നു ചടങ്ങ്.

ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ കലാമിന്റെ സ്മരണയ്ക്കായാണ് രാഷ്ട്രപതി ആദരമർപ്പിച്ചത്.

ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജയവാഡയിലെത്തിയത്. ഗ്രാമീണ ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് സരസ് മേള.

Leave a Reply

Your email address will not be published. Required fields are marked *