Kerala

സുരേഷ് ഗോപിയ്ക്ക് സ്നേഹസമ്മാനവുമായി രാമൻ സ്വാമി.

തൃശൂർ: കേന്ദ്രമന്ത്രിയായി ആദ്യമായി തൃശൂരിലെത്തിയ സുരേഷ് ഗോപിയ്ക്ക് സ്നേഹസമ്മാനവുമായി ശിൽപ്പി രാമൻസ്വാമി. കെ. കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ശനിയാഴ്ച്ച രാവിലെ പുങ്കുന്നം മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ഗ്രാനൈറ്റിൽ മുഖചിത്രം കൊത്തിയ ഫലകമാണ് രാമൻസ്വാമി സമ്മാനിച്ചത്.

ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയും ഫലകം ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രി ശിൽപ്പിയെ അഭിനന്ദിക്കുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു.

പൂങ്കുന്നം സ്വദേശി രാമൻസ്വാമി വർഷങ്ങളായി ഈ മേഖല സജീവമാണ്. വലുതും ചെറുതുമായ നിരവധി ശിൽപ്പങ്ങൾ കല്ലിലും ഗ്രാനൈറ്റിലും കൊത്തി നൽകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *