കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് ₹440 കുറഞ്ഞതോടെ സ്വര്‍ണവില ₹74,000ല്‍ താഴെ എത്തി. ഇപ്പോഴത്തെ വില പവന് ₹73,680 ആണ്. ഒരു ഗ്രാമിന് ₹55 കുറഞ്ഞ് ഗ്രാം വില ₹9,210 ആയി.
ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോര്‍ഡ് വില ജൂണ്‍ 13ന് ഭേദിച്ച ശേഷമാണ് വിലയില്‍ തുടർച്ചയായ വളർച്ചയും പിന്നീട് ഇടിവും ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും കൂടിയതോടെ ₹75,000 കടക്കുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും വില കുറയുകയായിരുന്നെന്നും വിപണി നിരീക്ഷകര്‍ പറയുന്നു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.





