മുൻനിര ഗോൾഡ് ലോൺ കമ്പനിയുടെ ഓഹരി 15% ഇടിഞ്ഞു; ബ്രോക്കറേജ് സ്ഥാപനങ്ങൾ റേറ്റിങ് താഴ്ത്തി. രാജ്യത്തെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിന് ഇന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കമ്പനിയുടെ ഉപകമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിനെതിരെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം മണപ്പുറം ഫിനാൻസിന്റെ ഓഹരി വില 15% ഇടിഞ്ഞു. ഇതോടെ മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങൾ മണപ്പുറം ഫിനാൻസ് ഓഹരിയെ ഡൗൺഗ്രേഡ് ചെയ്തതും മറ്റൊരു പ്രതികൂല ഘടകമായി. അമിത പലിശ ഈടാക്കൽ, വായ്പ Read More…
Economy
പാലക്കാടിന് വ്യവസായ സ്മാർട്ട് സിറ്റി: 3,806 കോടി രൂപയുടെ വലിയ നിക്ഷേപം
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ വലിയ പദ്ധതിയായ ഇന്ത്യയുടെ 12 വ്യവസായ സ്മാർട്ട് നഗരങ്ങളിൽ ഒന്നാണ് പാലക്കാടിന്റെ പുതുശേരി. 51,000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ പദ്ധതിക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. 3,806 കോടി രൂപ ചെലവിൽ കൊച്ചി-സേലം പാതയിലായിരിക്കും ഈ വ്യവസായ നഗരം സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ഈ പ്രമുഖ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുന്നത്. മെഡിക്കൽ, കെമിക്കൽ, നോൺ Read More…
മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം
മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാന്‍ കൺസഷണയർക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ EOI – ൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി Read More…
8.4% എന്ന നിലയിലെ 2023-24 മൂന്നാം പാദത്തിലെ ശക്തമായ ജി.ഡി.പി വളര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയും അതിന്റെ സാദ്ധ്യതയും പ്രകടമാക്കുന്നു: പ്രധാനമന്ത്രി
8.4% എന്ന നിലയിലുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2023-24ന്റെ മൂന്നാം പാദത്തിലെ ശക്തമായ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയെയും അതിന്റെ സാദ്ധ്യതകളെയും കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും ഒരു വികസിത ഭാരതം സൃഷ്ടിക്കാനും സഹായിക്കുന്ന അതിവേഗ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ”2023-24ന്റെ മൂന്നാംപാദത്തില്‍ 8.4% എന്ന ശക്തമായ നിലയിലെ ജി.ഡി.പിയുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയും അതിന്റെ സാദ്ധ്യതയും Read More…
പാവറട്ടി പഞ്ചായത്തിന് ഒന്നും നൽകാതെ പൂർണമായി അവഗണിച്ചതിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പാവറട്ടി:മണലൂർ നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകൾക്കും സംസ്ഥാന ബഡ്ജറ്റിൽ വികസന പദ്ധതികൾക്കായി കോടികൾ അനുവദിച്ചപ്പോൾ പാവറട്ടി പഞ്ചായത്തിന് ഒന്നും നൽകാതെ പൂർണമായി അവഗണിച്ചതിൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ അടിയന്തിര പ്രശ്നങ്ങളായ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കൽ, സെൻററിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൂച്ചേരി തോട് നവീകരണം,കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം,പെരിങ്ങാട് പുഴയിലെ ചെളി നീക്കൽ, ശ്മശാനം, കളിസ്ഥലം തുടങ്ങിയ പദ്ധതികൾക്കൊന്നും യാതൊരു പരിഗണനയും ലഭിച്ചില്ല. ഇടതുപക്ഷം (എൽ.ഡി.എഫ്) നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി പദ്ധതികൾ Read More…
ഗോവയില്‍ വിക്ഷിത് ഭാരത്, വിക്ഷിത് ഗോവ 2047 എന്നീ പദ്ധതികളില്‍ 1330 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഗോവ: വിക്ഷിത് ഭാരത്, വിക്ഷിത് ഗോവ 2047 പദ്ധതിയില്‍ 1330 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ചടങ്ങില്‍ പ്രദര് ശിപ്പിച്ച എക് സിബിഷന് ശ്രീ മോദി നടന്നു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ് കരണം, ടൂറിസം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനം വര് ധിപ്പിക്കുന്നതാണ് ഇന്നത്തെ വികസന പദ്ധതികള്‍ . റോസ്ഗാര്‍ മേളയ്ക്ക് കീഴില്‍ വിവിധ വകുപ്പുകളിലായി പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 1930 ഗവണ് മെന്റ് അംഗങ്ങള്‍ Read More…
ഒല്ലൂര്‍; 160 കോടി
സംസ്ഥാന ബജറ്റില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി അനുവദിച്ചു. നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം (4 കോടി), പീച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം (3 കോടി), ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം – പുത്തൂര്‍ ( 3 കോടി), പുല്ലുകുളം ടൂറിസം വികസന പദ്ധതി (3 കോടി), പട്ടിക്കാട് ബസാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (2 കോടി), പുത്തൂര്‍ സെന്റര്‍ വികസനം തുടര്‍ പ്രവര്‍ത്തനം Read More…
നാട്ടിക 115 കോടി
നാട്ടിക: മണ്ഡലത്തിന്റെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ 115 കോടി രൂപ വകയിരുത്തി. മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം മേഖലയായ നാട്ടിക ബീച്ച് പാര്‍ക്ക് നവീകരണത്തിനായി രണ്ട് കോടി രൂപയും, മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയായ ചേര്‍പ്പില്‍ കായിക വികസനത്തിനായി ചേര്‍പ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനുള്ളില്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പ്രയോജനമാകുന്ന മിനി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ 3 കോടി രൂപയും, പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂര്‍ സെന്റര്‍ മുതല്‍ വെങ്ങിണിശ്ശേരി സെന്റര്‍ വരെയുള്ള റോഡ് ബിഎം ആന്റ് ബിസി പ്രവൃത്തികള്‍ക്കായി 3 കോടി Read More…
ചാലക്കുടിയിൽ 128 കോടി
ചാലക്കുടി: ബജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 128 കോടി രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം ലഭിച്ചു. ചാലക്കുടി നഗരസഭയിലെ പട്ടികജാതി വകുപ്പിന് കീഴിലുള്ള വി ആർ പുരം ഐ ടി ഐ യിൽ അക്കാദമിക് ബ്ലോക്ക് നിർമ്മിയ്ക്കുന്നതിനായി 3.5 കോടി രൂപയും കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ ചട്ടികുളം ട്രാംവേ റോഡ് നിർമ്മാണത്തിനായി 2 കോടി രൂപയും വകയിരുത്തി. ചാലക്കുടയിലുള്ള കാലിക്കറ്റ് സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിന് പുതിയ കെട്ടിടം നിർമ്മാണം (5 കോടി), ചാലക്കുടി ഗവ. ടി ടി ഐ യിൽ Read More…
വടക്കാഞ്ചേരി മണ്ഡലത്തിന് 88.02 കോടി
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 88.02 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) 28 കോടി രൂപയും, റൂറൽ ഡവലപ്മെന്റ് സ്റ്റഡീസിൽ പി ജി കോഴ്സ് ആരംഭിക്കുന്നതിനും ജെൻ്റർ സ്റ്റഡീസ് വിഭാഗം വിപുലീകരിക്കുന്നതിനും തുക അനുവദിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിന് 28 കോടി രൂപ വകയിരുത്തി. ഓങ്കോളജി വിഭാഗത്തിന് 4.5 കോടിയും സ്ട്രോക്ക് യൂണിറ്റ് ആരംഭിക്കാൻ 1 കോടിയും, ഗവ. ഡെൻ്റൽ കോളേജിന് 5 കോടി രൂപയും, Read More…