മേപ്പടിയാൻ ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ വിഷ്ണു മോഹനൻ സംവിധാനം ചെയ്യുന്ന കഥ ഇന്നു വരെ എന്ന ചിത്രത്തിൻ്റെ ആശംസ ബോർഡുകളാണ് ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യത്യസ്ഥമായ ഒരു ആശയത്തിലൂടെ സ്ഥാനം പിടിച്ചത്. ഓണത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ബിജു മേനോൻ നായകനും പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ നായികയായിട്ടുള്ള മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവുമാണ്“കഥ ഇന്നു വരെ “
Culture
“പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാൻ: സംവിധായകൻ അല്ലാത്ത ആദ്യത്തെയാൾ”
തിരുവനന്തപുരം: പ്രശസ്ത നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി നിയമിതനായി. അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന്, രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് ഈ ചുമതല നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ, മുൻ ചെയർമാൻ രഞ്ജിത്ത് രാജിവച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകൻ അല്ലാത്ത വ്യക്തി, ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ വലിയ ദൗത്യങ്ങൾ മുൻപിൽ കിടക്കുന്നു, അതിൽ ഏറ്റവും പ്രധാനമായവയാണ് സംസ്ഥാന ചലച്ചിത്ര Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്.
സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചു. റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സിനിമ മേഖലയിൽ വ്യാപകമായ ചൂഷണവും പോക്സോ ചുമത്താവുന്ന കുറ്റകൃത്യങ്ങളും നടക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കിയെങ്കിലും സർക്കാർ നാല് വർഷമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ക്രിമിനൽ കുറ്റകൃത്യം നടന്നെന്നറിഞ്ഞിട്ടും മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലൈംഗിക ചൂഷണം Read More…
നാല് വർഷത്തിനുശേഷം യേശുദാസ് കേരളത്തിലേക്ക്, വയനാടിനായി ഗാനഗന്ധർവ്വൻറെ സാന്ത്വനഗാനം
തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവ്വൻ യേശുദാസ് തിരികെ കേരളത്തിലേക്ക് എത്തുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി അദ്ദേഹം അമേരിക്കയിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ, അദ്ദേഹം സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കാനായി കേരളത്തിൽ വരികയാണ്. സൂര്യഫെസ്റ്റിവലിന് ശേഷം യേശുദാസ് വിവിധ സംഗീത പരിപാടികളിലും പങ്കെടുക്കും. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തിയാണ് അറിയിച്ചത്. കൂടാതെ, ചെന്നൈയിലെ മാർഗഴി ഫെസ്റ്റിലും യേശുദാസ് കച്ചേരി അവതരിപ്പിക്കും. 2019-ൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യേശുദാസ് അമേരിക്കയിലേക്ക് പോയത്. ഇതോടെ, അദ്ദേഹം പതിവായി പങ്കെടുക്കുന്ന സൂര്യഫെസ്റ്റിവലും മറ്റ് പരിപാടികളും അദ്ദേഹത്തിന്റെ Read More…
മലയാറ്റൂർ തീർത്ഥാടനം: തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും
മലയാറ്റൂർ: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു. Read More…
രാജ്യാന്തര വനിത ചലച്ചിത്രമേള 13ന് സമാപിക്കും
കൊച്ചി: അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള 13ന് സമാപിക്കും. സ്ത്രീകളെ എല്ലാ മേഖലയിലും മുന്നോട്ട് കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള സ്ത്രീപക്ഷ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സവിത തീയേറ്ററിൽ ഇന്നു രാവിലെ 9.30 ന് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2018 – ൽ പ്രദർശിപ്പിച്ച സുമിത്ര പെരീസ് സംവിധാനം ചെയ്ത ശ്രീലങ്കൻ മൂവി ‘ദ ട്രീ ഗോഡസ്സ് ’ , 9.45 ന് സംഗീത തിയേറ്ററിൽ ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022 – ൽ Read More…
വനിതാ ചലച്ചിത്ര മേള ശനിയാഴ്ച നടി ഉര്വശി ഉദ്ഘാടനം ചെയ്യും.
31 സിനിമകള് പ്രദര്ശിപ്പിക്കും എറണാകുളം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള ഫെബ്രുവരി 10 മുതല് 13 വരെ കൊച്ചിയില് നടക്കും. മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയേറ്ററില് നടക്കുന്ന ചടങ്ങില് നടി ഉര്വശി നിര്വഹിക്കും. സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില് 31 സിനിമകള് പ്രദര്ശിപ്പിക്കും. 28ാമത് ഐ.എഫ്.എഫ്.കെയില് പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില് പ്രദര്ശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തില് 26 സിനിമകള് Read More…
അയോധ്യയില് ശ്രീരാം ലല്ലയുടെ പ്രാണപ്രതിഷ്ഠയില് പ്രധാനമന്ത്രി നടത്തിയ പ്രസംഗo.
സിയാവർ രാമചന്ദ്ര കി ജയ്. ആദരണീയനായ മഞ്ച്, എല്ലാ സന്യാസിമാരും ഋഷിമാരും, ഇവിടെ സന്നിഹിതരായ എല്ലാ രാമ ഭക്തരും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഞങ്ങളുമായി ബന്ധപ്പെടുന്നു, നിങ്ങൾക്കെല്ലാവർക്കും രാമ-റാം അഭിവാദ്യങ്ങൾ. ഇന്ന് നമ്മുടെ രാമന് വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ രാമൻ എത്തി. നൂറ്റാണ്ടുകളുടെ അഭൂതപൂർവമായ ക്ഷമ, എണ്ണമറ്റ ത്യാഗങ്ങൾ, ത്യാഗങ്ങൾ, തപസ്സ് എന്നിവയ്ക്ക് ശേഷം നമ്മുടെ ശ്രീരാമൻ വന്നിരിക്കുന്നു. ഈ ശുഭവേളയില് നിങ്ങള്ക്കെല്ലാവര്ക്കും എല്ലാ ദേശവാസികള്ക്കും അനേകം അഭിനന്ദനങ്ങള്. ദിവ്യബോധത്തിന്റെ സാക്ഷിയായി ഞാൻ ഇപ്പോൾ ശ്രീകോവിലിൽ Read More…
അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.
അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഓണവില്ല് ആണ് പ്രത്യേകം സജ്ജീകരിച്ച രഥത്തിൽ തൃശ്ശൂരിലെത്തുന്നത്. വൈകിട്ട് 4.30 ന് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഓണവില്ലിന് സ്വീകരണം ഒരുക്കുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ‘ പ്രത്യേക ക്ഷണമുള്ള കല്യാൺ ഗ്രൂപ്പ് ചെയർമാൻ ഓണവില്ല് സ്വീകരിക്കും. തൃശ്ശൂരിലെ ഹൈന്ദവ സംഘടനകളും ശ്രീരാമ ഭക്തരും മറ്റെല്ലാവരും ചേർന്ന് ഓണവില്ലിനെഭക്ത്യാദരങ്ങളുടെ എതിരേൽക്കും. വനിതകളുടെ താലത്തോടെയുംവാദ്യഘോഷത്തോടെയും കൂടിയാവും പൂങ്കുന്നം ജംഗ്ഷനിൽ നിന്നും ഓണവില്ല് സ്വീകരിക്കുക.തുടർന്ന് ഘോഷയാത്രയായി ശ്രീസീതാരാമസ്വാമി ക്ഷേത്രത്തിൽ Read More…
ഗുരുവായൂർ ക്ഷേത്ര ഉൽസവം: നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്
ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 10 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് ദേവസ്വം കാര്യാലയത്തിൽ ചേരും. ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ വിജയത്തിനായി സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു