
ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്ത്മസ് സന്ദേശവും ക്രിസ്തുമസ് മധുരവും അദ്ദേഹം ബിഷപ്പിനു കൈമാറി. സ്നേഹ യാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രൻ ഫാദറിനോട് വിവരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
തൃശ്ശൂർ മേയർ എം.കെ വർഗ്ഗീസിന്റെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ അദ്ദേഹത്തിന് ക്രിസ്തുമസ് മധുരവും പ്രധാനമന്ത്രിയുടെ സന്ദേശവും കൈമാറി. ഹൃദ്യമായ സ്വീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കൾക്കും മേയർ ഒരുക്കിയത്.