കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ നടപടിയെടുക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ.
യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.
അതേസമയം, ബസുടമകളും വ്യാപാരികളും ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും ബസ് പ്രവർത്തനം നിലനിർത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.