Kerala News

19-ന് വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുടരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളെതിരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ, കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് എംഎൽഎ ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം Read More…

Kerala News Politics

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് Read More…

Kerala News

കേന്ദ്രസഹായം: വയനാട് ദുരന്തത്തിൽ തീരുമാനം വൈകുന്നു, തീർച്ച ഈ മാസാവസാനം

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അനുവദിക്കുന്ന കാര്യം ഈ മാസം അവസാനത്തോടെ തീരുമാനമാകും എന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിശോധിച്ചു വരികയാണ്. നിലവിൽ കേരളത്തിനുള്ള ദുരന്തനിവാരണ ഫണ്ടിൽ തുക ലഭ്യമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നാലുമാസങ്ങൾക്ക് ശേഷം സഹായം വൈകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി. ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിൽ തുടർച്ചയായി മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു. സഹായ തുക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി, നടപടിക്രമങ്ങൾ Read More…

Kerala News

വയനാട് ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

വയനാട്ടിലെ മുണ്ടക്കൈ-ചുരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടിയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ വി തോമസ് നല്കിയിരുന്ന കത്തിൽ,ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം അനുവദിക്കണമെന്ന ആവശ്യത്തിന് മറുപടിയായാണ് കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം. കേന്ദ്രം നൽകിയ കത്തിലൂടെ, പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്നും, ഈ സാഹചര്യത്തിൽ Read More…

Kerala News

വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടിൽ പോളിങ് കുറവായെങ്കിലും, ചേലക്കരയിൽ ഉയർന്ന പങ്കാളിത്തം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിന്റെ ചേലക്കര നിയമസഭാ മണ്ഡലത്തിന്റെയും വോട്ടെടുപ്പ് അവസാനിച്ചു. ചേലക്കരയിൽ, പോളിങ് 70% നും പിന്നിട്ടു, എന്നാൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. വയനാട്ടിൽ 63% പോളിംഗ് രേഖപ്പെടുത്തി, കഴിഞ്ഞ തവണയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവ് പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പ്രിയങ്ക Read More…

Education Kerala News

ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.

Kerala News

വയനാടും ചേലക്കരയിലും ഇന്ന് ജനവിധി: എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ

തൃശൂർ: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ടര്‍മാര്‍ക്ക് അവരുടെ അവകാശം വിനിയോഗിക്കാൻകഴിയും. ചേലക്കരയിൽ 2,13,103 വോട്ടര്‍മാരും വയനാട്ടിൽ 14,71,742 വോട്ടര്‍മാരുമാണ് ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത്. എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്, വീഡിയോ രേഖപ്പെടുത്തൽ, പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കും. ഇതിനായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് നടപ്പിലാക്കിയത്. ഓക്സിലറി ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളും ഉള്‍പ്പെടെ Read More…

Kerala News Politics

ചേലക്കര മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം: നാളെ വോട്ടെടുപ്പ്

കല്‍പ്പറ്റ: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കാനായി സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ,ബൂത്ത് തലത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്കൊപ്പം പൗരപ്രമുഖരുമായി കൂടിക്കാഴ്ചകളും പ്രചാരണത്തിന്റെ ഭാഗമായി. വോട്ടെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ, പോളിങ് ഉദ്യോഗസ്ഥർ വൈകീട്ടോടെ തങ്ങളുടെ നിയുക്ത പോളിങ് കേന്ദ്രങ്ങളിൽ എത്തും. വയനാട്ടിൽ യുഡിഎഫിന് വേണ്ടി കോൺഗ്രസ് Read More…

Kerala News

വയനാട് ജില്ലയിലും ചേലക്കര നിയോജക മണ്ഡലത്തിലും സർക്കാർ നവംബർ 13ന് പൊതു അവധി പ്രഖ്യാപിച്ചു

എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേ സമയം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

Kerala News Politics

ബത്തേരിയെ ആവേശത്തിലാറാടിച്ച് എൻ.ഡി. എ കൊട്ടിക്കലാശം

ബത്തേരി : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ബത്തേരിയിൽ നടന്ന എൻഡിഎ കൊട്ടിക്കലാശത്തിൽ ആവേശം തിരതല്ലി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബത്തേരി ബിജെപി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയും , പ്രകടനവും നഗരം ചുറ്റി ചുങ്കത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖല പ്രസിഡൻ്റ് ടി.പി. Read More…