കൽപ്പറ്റ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു. വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഗോത്രപർവ്വം 2025 ഗവർണർ ഉദ്ഘാടനം ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിൽ എത്തുന്ന ഗവർണർ പൂക്കോട് വെറ്റിറനറി സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് ചുണ്ടയിൽ ആനപ്പാറ വട്ടക്കുണ്ട് ഉന്നതി സന്ദർശിച്ചു. വനവാസി ഗ്രാമത്തിലെത്തുന്ന ഗവർണറെ വാദ്യോപകരണങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ഗോത്രകലകൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷിൻ്റെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചു. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവർണർ ചർച്ച നടത്തി. തുടർന്ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗോത്രപർവ്വം 2025 ൻ്റെ ഉദ്ഘാടനം ഗവർണർ ഉദ്ഘാടനം ചെയ്തു. ഗോത്ര ജനവിഭാഗത്തിൻ്റെ വിദ്യാഭ്യാസ സാമ്പത്തിക ശാക്തീകരണത്തിനായി ആരംഭിക്കുന്ന പഴശ്ശിരാജ എജ്യുക്കേഷണൽ മിഷൻ്റെ വിഷൻ ഡോക്യുമെൻ്റിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. വയനാട്ടിലെ ഗോത്ര ഗ്രാമങ്ങളിൽ നടത്തിയ വിവരശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ ഇതിൻ്റെ തുടർ പ്രവർത്തനങ്ങൾ നടക്കും.
ഉദ്ഘാടന ചടങ്ങിൽ ഗോവ സ്പീക്കർ രമേശ് താവദ്ക്കർ, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി എന്നിവർ പങ്കെടുത്തു.
സ്വാഗതസംഘം അധ്യക്ഷനും വിനായക ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. ഡി.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയില്‍ കുംഭാമ്മ, യുവഗായിക രേണുക, ഷോര്‍ട്ട് ഫിലിം സംവിധായ ആതിര വയനാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാവിലെ 10ന് നടക്കുന്ന ശിൽപ്പശാലകൾ എപിജെ അബ്ദുള്‍ കലാം ടെകനോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
നിതിന്‍ നങ്ങോത്ത്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.പി. നിതീഷ് കുമാര്‍ വിഭാവാണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.പി. രാജീവ്, കണ്ണൂര്‍ ജില്ലാ മുന്‍ പ്ലാനിങ് ഓഫീസര്‍ അജയകുമാര്‍ മേനോത്ത് എന്നിവര്‍ ക്ലാസുകളെടുത്തു.





