ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരില്‍ വന്‍മാറ്റം നടത്തി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറാക്കി മാറ്റിയപ്പോള്‍, യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാണ് പുതിയ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് Read More…
Tag: governer
മലയാളം ഇനി ഭരണഭാഷ: സമഗ്ര ഭാഷാ ബില്ലിൽ ഗവർണർ ഒപ്പുവച്ചു
തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവെച്ചു. ഇതോടെ ബിൽ ഉടൻ സംസ്ഥാനത്ത് നിയമമായി പ്രാബല്യത്തിൽ വരും. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ മലയാളത്തിൽ ലഭ്യമാക്കൽ, സർവകലാശാല പാഠ്യപദ്ധതികളിൽ മലയാളം നിർബന്ധമാക്കൽ തുടങ്ങിയ നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമം. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്രമായ മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം Read More…
പശ്ചിമബംഗാൾ ഗവർണ്ണർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയായിരുന്നു ദർശനം. രാവിലെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേർന്ന ഗവർണ്ണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന്ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഡി.എ എം.രാധ ,ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണ്ണറെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പത്തിൽ പ്രവേശിച്ച ഗവർണ്ണർ ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു ദർശനം.
ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര്‍ നാരായണനും
തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര്‍ നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്‌കാരികം, ചരിത്രം ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറന്‍മുള പൊന്നമ്മ, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാര്‍, Read More…
വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണറെ കണ്ടെങ്കിലും സമവായം ഉണ്ടായില്ല. വിഷയത്തില്‍ സമവായത്തിലെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് മന്ത്രിമാര്‍ ബുധനാഴ്ച രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിമാര്‍ മടങ്ങി. വി സി നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് Read More…
സാങ്കേതിക, ഡിജിറ്റല്‍ വിസി നിയമനക്കേസ് ഇന്ന് സുപ്രീംകോടതിയില്‍; മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിഷയത്തിൽ സുപ്രീംകോടതി ഇന്ന് നിർണായക തീരുമാനം പ്രഖ്യാപിച്ചേക്കും. നിയമനക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാന്‍ കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും Read More…
‘യോഗ്യത ഇല്ലാത്തവര്‍ കോളജ് അധ്യാപകരായി വേണ്ട, നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം’; നിര്‍ദേശവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: കോളജ് അധ്യാപകരായി യോഗ്യത സംബന്ധിച്ച യുജിസി നിര്‍ദേശം കര്‍ശനമായി പാലിക്കണെന്ന് ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചാണ് ചാന്‍സലർ കൂടിയായ ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കറിന്റെ നിര്‍ദേശം. കോളജ് അധ്യാപക നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍. സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കയച്ച സര്‍ക്കുലറിലാണ് ഗവര്‍ണര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളില്‍ പൂര്‍ണമായും യുജിസി ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ യഥാര്‍ഥ യോഗ്യത Read More…
സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി; യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. പുതുക്കിയ വോട്ടര്‍പട്ടികയില്‍ യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. Read More…
വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു. കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്. രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം Read More…
തീരുമാനമെടുക്കാതെ ഗവര്‍ണര്‍; സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു
തിരുവനന്തപുരം: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. സര്‍വകലാശാല ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് ചോദിച്ചിരിക്കെയാണ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവന് കൈമാറിയത്. സര്‍വകലാശാലകളുടെ സ്വയംഭരണം പാടേ തകര്‍ക്കുന്നതാണ് നിയമഭേദഗതി ബില്ലിലെ വ്യവസ്ഥയെന്നാണ് ആക്ഷേപം. പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത Read More…







