കോഴിക്കോട് : ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജന ജീവിതം ദുരിതത്തിലാക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ്ഹിൽ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വരയ്ക്കൽ ബലിതർപ്പണ ഭൂമിയിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി മനുഷ്യാവകാശ പ്രവർത്തകനും അഴിമതി വിരുദ്ധ ജനകീയ മുന്നണി കൺവീനറുമായ കെ.പി. സത്യകൃഷ്‌ണൻ ഉദ്ഘടനം ചെയ്തു
പവിത്രമായ വരയ്ക്കൽ ക്ഷേത്രം, ബലിതർപ്പണ ഭുമി, നൂറ് കണക്കിനാളുകൾ തിങ്ങി താമസിക്കുന്ന ശാന്തിനഗർ കോളനി, എൻ.സി.സി ഹെഡ് കോട്ടർ, തുടങ്ങി സമീപ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് ദുർഗന്ധം മൂലം ശുദ്ധവായു ശ്വസിക്കാൻ സാധിക്കാത്ത തരത്തിൽ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്നും
താമരശ്ശേരിയിലെ ഫ്രഷ് കട്ട് വിതച്ച മഹാ ദുരിതം ഇവിടെ അനുവദിക്കെരുതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
14 സെൻ്റ് സ്ഥലത്ത് പൂർണ്ണമായി നിയമം ലംഘിച്ച് വരുന്ന പ്ലാൻ്റിൽ നടന്ന് കൊണ്ടിരിക്കുന്ന മിഷനറിയുടെ ഫിറ്റിങ്സ് അടിയന്തരമായി നിർത്തിവെക്കാൻ സമര സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്രഷ് കട്ട് അടച്ച് പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് നൽകിയത് പോലെ ഇവിടെയും നടപടി സ്വീകരിക്കണമെന്നും പ്ലാൻ്റിൻ്റെ ഒരു പ്രവർത്തനത്തിനും അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ സമര സമിതി ചെയർമാൻ കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. എൻ.പി. സലിം, സതീശ് പാറന്നൂർ, കെ. ആർ ഹർഷൻ, സുബീഷ് ഇല്ലത്ത്, പി. പ്രദീപ് കുമാർ, എൻ പി പ്രകാശൻ, മധു കാട്ടുവയൽ, മാലിനി സന്തോഷ്, രാജശ്രീ സന്തോഷ്, കെ.കെ .പ്രഭാഷ്, എൻ.സുജിത്ത്, സി.കെ.പ്രവീൺ, ടി അർജുൻ, വി.ടി ബാലു , എൻ. പി മോഹൻദാസ്, എ.പി. പുരുഷോത്തമൻ, സോയ അനീഷ്, വർഷ അർജുൻ, ടി.പി. സജീവ് പ്രസാദ്, ടി പി മിനി, സുഭീഷ്, രാജേഷ്. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.





