വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ബാങ്ക് അക്കൗണ്ട് മുഖേനെ മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷം വില്ലയുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ശാന്തിമഠം ബില്‍ഡേഴ്സ് & ഡെവലപ്പേഴ്സിനെ പ്രതിനീധീകരിച്ച് നോര്‍ത്ത് പറവൂര്‍ തെക്കേനാലുവഴി ശാന്തിമഠം വീട്ടില്‍ രാധാകൃഷ്ണൻ്റെ (75) ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ ഉത്തരവായി. 2009-10 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരി മുനിമടയിലെ ശാന്തിമഠം വില്ല Read More…
Law
ക്ഷണക്കത്തുകൾ നശിച്ചു,ലോജിസ്റ്റിക്സ് കമ്പനി 98,376 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ലോജിസ്റ്റിക്സ് കമ്പനി മുഖേനെ അയച്ച ക്ഷണക്കത്തുകൾ നശിച്ച് ഉപയോഗക്ഷമമല്ലാതായതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഷൊർണൂർ റോഡിലുള്ള ലെല്ലാ ഏജൻസീസ് ഉടമ ഷിജു ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വി ആർ എൽ ലോജിസ്റ്റിക്സ് ലിമിറ്റഡിൻ്റെ തൃശൂരിലേയും ഡൽഹിയിലുമുള്ള കാശ്മീരി ഗേറ്റിലേയും കാണ്ട്ല മാർക്കറ്റിലേയും മാനേജർമാർക്കെതിരെ വിധിയായത്. ഹർജിക്കാരൻ ക്ഷണക്കത്തുകളുടെ കച്ചവടമാണ് ചെയ്തു വരുന്നത്. എതിർകക്ഷികൾ മുഖേനെ ഹർജിക്കാരന് 73376 രൂപയുടെ ക്ഷണക്കത്തുകളാണ് അയച്ചത്. എന്നാൽ ക്ഷണക്കത്തുകൾ നശിച്ചു. തുടർന്ന് ഹർജി ഫയൽ ചെയ്തു. Read More…
സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ റവന്യൂ അതോറിറ്റികൾക്ക് സ്വതന്ത്ര അധികാരമില്ല: സുപ്രീം കോടതി
ന്യൂഡൽഹി: നിയമം വ്യക്തമായി അധികാരം നൽകാത്ത പക്ഷം റവന്യൂ അതോറിറ്റികൾക്ക് സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ (Review) കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ വേഴ്സസ് ജയ് ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡ് (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. 1953ലെ വെസ്റ്റ് ബംഗാൾ എസ്റ്റേറ്റ്സ് അക്വിസിഷൻ ആക്ടിലെ 57A വകുപ്പ് പ്രകാരം, സിവിൽ പ്രൊസീജർ കോഡ് (CPC) പ്രകാരം സിവിൽ കോടതിക്കുള്ള ചില അധികാരങ്ങൾ ഏതെങ്കിലും അതോറിറ്റിക്ക് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. Read More…
ബൈക്കിന് മൈലേജ് കുറവ്, പരസ്യത്തിൽ തെറ്റായ വാഗ്ദാനം നൽകി: മഹീന്ദ്ര കമ്പനിക്കെതിരെ വിധി
ബൈക്കിന് കുറവ് മൈലേജ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മണലിത്തറ സ്വദേശി പുത്തൻകളപ്പുരയിൽ വീട്ടിൽ ജോയ് മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള മഹീന്ദ്ര ടു വീലേർസ് ലിമിറ്റഡിനെതിരെ വിധിയായത്. ജോയ് മാത്യു 2014 ജൂൺ 18 നാണ് 46559 രൂപ നൽകി എതിർകക്ഷിയുടെ സെഞ്ചുറോ ബൈക്ക് വാങ്ങി. ഒരു ലിറ്റർ പെട്രോളിന് 85 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അപ്രകാരം ലഭിച്ചിരുന്നില്ല. തെറ്റായ വാഗ്ദാനം നൽകിയാണ് വാഹനം വില്പന നടത്തിയതെന്നാരോപിച്ച്, Read More…
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വിറ്റു, ചോദിച്ചപ്പോൾ മറുപടി ‘ന്നാ പോയി കേസ് കൊട്’, വീട്ടമ്മക്ക് 15000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടം നൽകാൻ വിധി. തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തിരൂരുള്ള റോസ് മരിയ ഫാൻസി ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരി 175 രൂപ നൽകി, യാർഡ്ലി ലണ്ടൻ ഇംഗ്ലീഷ് ബ്ളോസ്സം എന്ന ഉല്പന്നം വാങ്ങി. 2023 മാർച്ച് 19ന് വാങ്ങിയ ഉല്പന്നത്തിൻ്റെ കാലപരിധി 2022 ഡിസംബർ 12ന് തീർന്നതായിരുന്നു. പരാതിപ്പെട്ടപ്പോൾ Read More…
നിക്ഷേപ സംഖ്യ തിരികെ നൽകിയെന്ന് ആരോപണം; സ്ഥാപനവും പാർട്ണർമാരും 2,40,000 രൂപയും പലിശയും നൽകാൻ വിധി
നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്ത് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ മാനേജിങ്ങ് ഡയറക്ടർ, ഇതര പാർട്ണർമാരായ സി.അരവിന്ദാക്ഷമേനോൻ, കെ.അനിൽകുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർക്കെതിരെ നഷ്ടപരിഹാരം നൽകാൻ വിധിയായത്. നസീർ 2,00,000 രൂപയാണ് എതിർകക്ഷിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. നിക്ഷേപ സംഖ്യ തിരികെ Read More…
മദ്രാസ് ഹൈക്കോടതിയുടെ പ്രധാന ഭാഷയായി തമിഴ് അംഗീകരിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെടാനൊരുങ്ങി മുഖ്യമന്ത്രി വിജയ്
ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ പ്രധാന ഭാഷയായി തമിഴ് ഭാഷയെ അംഗീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. തമിഴ് ക്ലാസിക്കൽ ഭാഷാ പദവി, നിയമരംഗത്ത് തമിഴ് ഭാഷയിലെ പദാവലിയുടെ ഗണ്യമായ പുരോഗതി തുടങ്ങിയ കാര്യങ്ങൾ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവർത്തന സൗകര്യങ്ങൾ ലഭ്യമാണെന്നതും പ്രമേയത്തിൽ പരാമർശിച്ചേക്കും. മദ്രാസ് ഹൈക്കോടതിയുടെ പ്രധാന ഭാഷയായി തമിഴിനെ അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായിരിക്കും മുഖ്യമന്ത്രി Read More…
ട്രെയിനിൽ മദ്യപിച്ചു കയറിയാൽ ശിക്ഷ നടപടി
കൊച്ചി: റെയിൽവേ സ്റ്റേഷൻ പരിസരത്തോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ റെയിൽവേ അധികൃതർക്കുള്ള അധികാരം ശരിവെച്ച് ഹൈക്കോടതി. 1989ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ.എൻ. ശാസ്ത്രി സമർപ്പിച്ച ഹർജി കോടതി തള്ളി. മദ്യലഹരി സംശയിക്കുന്ന യാത്രക്കാരെ ആദ്യം അവരുടെ ശാരീരിക പെരുമാറ്റവും ദൃശ്യമായ ലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. ആവശ്യമായ Read More…
ബിഎൽഒമാർ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ അടിത്തറ : ഗ്യാനേഷ് കുമാർ
ലഖ്‌നൗ: ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ലഖ്‌നൗവിൽ ഉത്തർപ്രദേശിലെ ബിഎൽഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ലധികം ബിഎൽഒമാരും 30 ബിഎൽഒ സൂപ്പർവൈസർമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനും പൗരന്മാർക്കും ഇടയിലെ ആദ്യ കണ്ണിയായി പ്രവർത്തിക്കുന്നവരാണ് ബിഎൽഒ. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസവും സുതാര്യതയും ഉറപ്പാക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഗ്യാനേഷ് കുമാർ ചൂണ്ടിക്കാട്ടി. ഭരണഘടന, നിയമം, Read More…
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണ ചുമതല ഏറ്റെടുത്ത് വള്ളുവനാട് രാജവംശം
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണച്ചുമതല വള്ളുവനാട് വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. മലബാർ ദേവസ്വം ബോർഡിൽ നിന്നും പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവനാട് രാജവംശ വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. ക്ഷേത്രഭരണം പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവകോനാതിരിമാരിൽ നിന്ന് തട്ടിയെടുത്ത മലബാർ ദേവസ്വം ബോർഡിൻ്റെ നടപടിയെ ഹൈക്കോടതി റദ്ദാക്കിയിരുന്നു; അതിനെതിരെയുള്ള ദേവസ്വം ബോർഡിൻ്റെ അപ്പീൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് കോനാതിരി, ക്ഷേത്രം ഏറ്റെടുത്തത്.







