വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഡി.ജി.പി മുഖേനെ വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്. പൊന്നൂക്കര തൊഴുക്കാട്ട് വീട്ടിൽ ശ്രീനാഥ് ടി .ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലെ സാംസങ്ങ് ഇന്ത്യാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ ശ്രീനാഥിന് നഷ്ടപരിഹാരമായി 20000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു. എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് ഡി.ജി.പി മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
‘നോ ലിസ്റ്റ് 2025’ പട്ടികയിൽ കേരളം; ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി വിനോദസഞ്ചാരക്കാർക്ക് മുന്നറിയിപ്പ്
കലിഫോര്‍ണിയ ആസ്ഥാനമായ ഓൺലൈൻ ടൂറിസം സേവനദായകമായ ‘ഫോഡോഴ്സ് ട്രാവല്‍’ എന്ന കമ്പനി കേരളത്തെ ‘നോ ലിസ്റ്റ് 2025’ പട്ടികയിൽ ഉൾപ്പെടുത്തി. അതിനാൽ, കേരളം ഇനി വിനോദസഞ്ചാരികളുടെ സുരക്ഷിത സ്ഥലം അല്ലെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുകൾ, മലിനമാകുന്ന പുഴകൾ, ജലസ്രോതസ്സുകൾ എന്നിവയുടെ സൂചനകളും, അമിതമായ ടൂറിസം പ്രവർത്തനങ്ങളിലൂടെ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിൽ വന്ന പ്രതിബന്ധങ്ങളും പ്രശ്നങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച ‘നോ ലിസ്റ്റ്’ പട്ടികയിൽ കേരളം ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥലം ആയി ഉള്‍പെടുന്നു. 2015 Read More…
കള്ളകേസിൽ പുനരന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേനയുടെ ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്ത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി. നിയമപരമായി ഈ കേസിനെ നേരിടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ Read More…
സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്
* കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആശങ്ക വേണ്ട സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് Read More…