ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേനയുടെ ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്ത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി. നിയമപരമായി ഈ കേസിനെ നേരിടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. കൊല്ലം സെക്രട്ടറി സി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ജില്ലകളിലും മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കണമെന്നും മതതീവ്രവാദത്തെ തടയുവാനും ദേശീയത വളർത്തുന്നതിനും സേന പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് കോവൈ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ച മഹാ കൽക്കി യാഗത്തിന് കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സദ്ഗുരു ആശ്രമം മഠാധിപതി മുരളീധര സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്ധ്യാത്മിക ഭൗതിക രംഗത്തും രംഗങ്ങളിൽ പ്രവർത്തിക്കുന്ന അതിശക്തമായ സംഘടനയാണ് ഹനുമാൻ സേനയെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കുവാൻ ഒരു മികച്ച സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ യോഗത്തിൽ തീരുമാനമായി.
ചടങ്ങിൽ മികച്ച മജീഷ്യൻ ചക്രപാണിക്ക് പുരസ്കാരവും പൊന്നാടയും അണിയിച്ചു.
സംസ്ഥാന പ്രചാര പ്രമുഖ് സഞ്ജയ് നിസരി, മാതൃശക്തി പ്രമുഖ് ലക്ഷ്മി ഗോപാലൻ, ശാന്തകുമാരി കാടാമ്പുഴ, ജില്ലാ സുരക്ഷാ പ്രമുഖ് അനിൽജിത്ത്, ട്രഷറർ ആഷിക് വിശനാഥൻ, ദേവാശ്രമം ട്രസ്റ്റ് സൂര്യദേവ് , ‘ബി.എൽ എം കോഡിനേറ്റർ ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
അഡ്വ രാമചന്ദ്രൻ, അഡ്വ രവി രാജ്, വായു പുത്രൻ, മിഥുൻ ഉണ്ണികൃഷ്ണൻ ചക്രപാണി, സതീശൻ വയനാട് എന്നിവർ സംസാരിച്ചു.
കെ സുരേന്ദ്രൻ സ്വാഗതവും സനൂപ് നന്ദിയും പറഞ്ഞു.