ഷൊർണൂർ, പൊതുവാൾ ജങ്ഷൻ -എസ്.എം.പി. ജങ്ഷൻ കൊച്ചിൻപാലം റോഡുനിർമാണം ബുധനാഴ്ച തുടങ്ങും. പ്രവൃത്തികളുടെ ഭാഗമായി പൊതുവാൾ ജങ്ഷൻ മുതൽ എസ്.എം.പി. ജങ്ഷൻ വരെയുള്ള പ്രദേശത്തെ പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും. തൃശ്ശൂരിൽ നിന്ന് ഷൊർണൂർ വഴി ഒറ്റപ്പാലത്തേക്കു വരുന്ന വലിയ വാഹനങ്ങൾ ചേലക്കര മായന്നൂർ വഴി ഒറ്റപ്പാലത്തേക്കെത്തണം. തൃശ്ശൂരിൽനിന്ന് പട്ടാമ്പി ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി, ആറങ്ങോട്ടുകര, കൂട്ടുപാത വഴി പട്ടാമ്പിയിലേക്ക് പോകണമെന്ന് പൊതുമരാമത്തു വകുപ്പ്. അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു
Related Articles
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് 70% കടന്നു
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സമയം കഴിഞ്ഞെങ്കിലും പല പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂകൾ കാണപ്പെട്ടു. 70% വോട്ടിങ് രേഖപ്പെടുത്തി. 40.76% ബൂത്തുകളിലാണ് പോളിങ് കഴിഞ്ഞു. ആരംഭത്തിൽ മന്ദഗതിയോടെ നടന്ന പോളിങ്, ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരും 1,00,290 സ്ത്രീ വോട്ടർമാരും ഇതിനകം വോട്ട് നൽകി.
വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച അനുഗ്രഹം: ഗവർണർ
തിരുവനന്തപുരം: വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണയും അറിവും പൊതുജനങ്ങൾക്കുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയു സത്ത ഉൾക്കൊള്ളുന്നതാണ് വിവരാവകാശ നിയമം. ഇതുമായി ബന്ധപ്പെട്ട നിരവധി കോടതിവിധികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനാധിപത്യ Read More…
സിദ്ദിഖിനെ ചോദ്യം ചെയ്യൽ: രേഖകൾ ഹാജരാക്കാൻ നിർദ്ദേശം
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എന്നാൽ, ഇന്ന് വിശദമായ മൊഴിയെടുപ്പ് നടന്നില്ല. ചില പ്രധാന രേഖകൾ ഹാജരാക്കാൻ സിദ്ദിഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കൈമാറാത്തതിനാൽ വിശദമായ ചോദ്യം ചെയ്യൽ മാറ്റിവച്ചു. ഈ മാസം 12 ശനിയാഴ്ച വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സിദ്ദിഖിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക.