Kerala News

ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു: ഗൂഢാലോചന പരാതിയിലും മൊഴിയെടുത്തു

കൊച്ചി: നടൻ നിവിൻ പോളിയെ ബലാത്സംഗ കേസിൽ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിവിൻ നൽകിയ പരാതിയിലും മൊഴിയെടുത്തു. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് നിവിനെ ചോദ്യം ചെയ്തത്.

കേസിൽ നിവിനടക്കം ആറ് പേരാണ് പ്രതികളായിരിക്കുന്നത്. കോതമംഗലം സ്വദേശിനിയായ യുവതി, ദുബായിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് പരാതി നൽകിയത്.

എന്നാൽ, യുവതി ആരോപിച്ച തിയ്യതികളിൽ നിവിൻ കൊച്ചിയിൽ സിനിമ ഷൂട്ടിംഗിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *