Culture India International News Politics

ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു; പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ആഹ്വാനം

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ തലേന്ന് രാജ്യത്തെ ജനങ്ങൾക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നതായി രാഷ്ട്രപതി സന്ദേശത്തിൽ അറിയിച്ചു.

രാവണനെ വധിച്ചശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ ഓർമ പുതുക്കുന്നതാണ് ദീപാവലിയെന്നും പ്രകാശം നിറഞ്ഞ ദീപനിരകൾ അദ്ദേഹത്തെ വരവേറ്റതിൻ്റെ സാംസ്കാരികവും ഭക്തിപരവുമായ പ്രാധാന്യം ഈ ആഘോഷത്തിനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാമരാജ്യത്തിന്റെ ശുഭകരമായ തുടക്കത്തെയും ദീപാവലി പ്രതിനിധീകരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

തിന്മകൾക്കുമേൽ നന്മയുടെ വിജയത്തെയാണ് ദീപാവലി അടയാളപ്പെടുത്തുന്നത്. ദുരിതങ്ങളുടെ അവസാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതത്തിന്റെ തുടക്കവുമാണ് ഈ ആഘോഷം സൂചിപ്പിക്കുന്നതെന്നും സന്ദേശത്തിൽ അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *