Culture India Kerala News Politics

ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ദീപാവലി ആശംസകൾ കൈമാറി

ന്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഉപരാഷ്ട്രപതി ഭവനിൽ ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇരുവരും ദീപാവലി ആശംസകൾ പരസ്പരം കൈമാറി.

കൂടിക്കാഴ്ചയുടെ വിവരങ്ങൾ പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ച് ദീപാവലി ആശംസകൾ കൈമാറിയതായി മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *