ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ചീഫ് എഞ്ചിനീയറുടെ ഒഴിവിലേക്ക് 08.08.2026 ന് R1-3865/2024 പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആയത് റദ്ദ് ചെയ്ത വിവരം അറിയിക്കുന്നു.
Job
എംപിഎസ്‌സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) ചെയർമാൻ വിവേക് ഭീമൻവാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദിപ്കെ. എംപിഎസ്‌സിയുടെ പ്രവർത്തനത്തിൽ പരിഷ്‌കാരങ്ങൾ വേണമെന്നും അഴിമതി ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്രപതി സംഭാജിനഗറിൽ എംപിഎസ്‌സി പരീക്ഷാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിപ്കെ ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ദിപ്കെ വിമർശിച്ചു. എംപിഎസ്‌സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട Read More…
ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്‌തിക യിലേക്ക് നിയമന തീയതി മുതൽ 15.12.2026 വരെ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 25.09.2026 ന് രാവിലെ 10.00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽരേഖകളും വെള്ള കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചക്ക് ഹാജരാകണം. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്ചയിൽ Read More…
സ്മാർട്ട് ഖനനത്തിനൊരുങ്ങി കോൾ ഇന്ത്യ
ന്യൂഡൽഹി: സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനായി കൽക്കരി ഖനന മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ വ്യാപകമാക്കി കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഖനികളിൽ നടപ്പാക്കുന്നത്. ഉയർന്ന ശേഷിയുള്ള ഖനന ഉപകരണങ്ങൾ, സ്ഫോടനരഹിത ഖനന സാങ്കേതികവിദ്യ, എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ, ജിപിഎസ് നിയന്ത്രിത വാഹന നിരീക്ഷണം എന്നിവയും കമ്പനി നടപ്പാക്കുന്നുണ്ട്. ഭൂഗർഭ ഖനനത്തിൽ കണ്ടിന്യുവസ് മൈനർ, ലോങ്‌വാൾ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനും Read More…
എഞ്ചിനീയേഴ്‌സ് ഡേയിൽ എഞ്ചിനീയർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: എഞ്ചിനീയേഴ്‌സ് ഡേയോടനുബന്ധിച്ച് രാജ്യത്തെ എഞ്ചിനീയർമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. മികച്ച നാളേക്കായി നിർമാണം, നവീകരണം, പരിഹാരങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ എഞ്ചിനീയർമാർ നൽകുന്ന സംഭാവനകളേയും പ്രധാനമന്ത്രി പ്രശംസിച്ചു. എഞ്ചിനീയറിങ് രംഗത്തെ പ്രതിഭയും രാഷ്ട്രനിർമാണത്തെക്കുറിച്ചുള്ള ദീർഘവീക്ഷണവും തലമുറകളായി എഞ്ചിനീയർമാർക്ക് പ്രചോദനമായി തുടരുന്ന സർ എം. വിശ്വേശ്വരയ്യയെയും പ്രധാനമന്ത്രി അനുസ്മരിച്ചു. “മികച്ച നാളെ നിർമിക്കുകയും നവീകരിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന എല്ലാ പ്രഗത്ഭരായ എഞ്ചിനീയർമാർക്കും എഞ്ചിനീയേഴ്‌സ് ഡേ ആശംസകൾ,” പ്രധാനമന്ത്രി സമൂഹമാധ്യനമമായ എക്‌സിൽ കുറിച്ചു.
വാണിജ്യ കൽക്കരി ഖനി ലേലം: സുതാര്യതയും നിക്ഷേപവും തൊഴിലവസരങ്ങളും വർധിക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ കൽക്കരി ഖനി ലേല നടപടികൾ ഖനന മേഖലയിലെ പ്രധാന പരിഷ്‌കാരമായി മാറിയതായി കേന്ദ്ര സർക്കാർ. സുതാര്യമായ ഖനിവിതരണം, നിക്ഷേപം, മത്സരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് 2020 ജൂണിൽ ആരംഭിച്ച ലേല സംവിധാനം. 2014ൽ സുപ്രീം കോടതി 204 കൽക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കിയതിനെത്തുടർന്നാണ് കൽക്കരി അനുവദിക്കൽ ചട്ടാധിഷ്ഠിത നടപടിയിലേക്ക് മാറിയത്. 2020 മുതൽ ഒമ്പത് സംസ്ഥാനങ്ങളിലായി 147 കൽക്കരി ഖനികൾ ലേലം ചെയ്തു. 44 പുതിയ കമ്പനികൾക്ക് ഖനികൾ ലഭിച്ചു. ലേലം ചെയ്ത ഖനികളിലൂടെ Read More…
ആയുർവേദത്തിന് സ്വീകാര്യത വർധിക്കുന്നു; ഗവേഷണത്തിനും ഗുണനിലവാരത്തിനും പിന്തുണ നൽകാൻ ഇന്ത്യ
ന്യൂഡൽഹി: ആയുഷ് മേഖലയിലെ വളർച്ചയും പരമ്പരാഗത ചികിത്സാരീതികളോടുള്ള ആഗോള താൽപര്യവും വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിന് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യതയേറുന്നു. ഗവേഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവയിലൂടെ ആയുർവേദത്തെ ആഗോളതലത്തിൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. “ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 23ന് 11-ാമത് ആയുർവേദ ദിനം ആചരിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ. 2014ൽ 2.85 ബില്യൺ യുഎസ് ഡോളറായിരുന്ന ആയുഷ് മേഖലയിലെ വിപണി 2023ൽ 43.4 ബില്യൺ ഡോളറായി വളർന്നു. ഇതേ കാലയളവിൽ Read More…
2016ലെ ഉത്തരാഖണ്ഡ് റിക്രൂട്ട്മെൻ്റ് പരീക്ഷ ക്രമക്കേടുകൾ; കോൺഗ്രസിനെതിരെ ബിജെപി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഭരണകാലത്ത് 2016ൽ നടന്ന പഞ്ചായത്ത് വികസന ഓഫീസർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി രംഗത്ത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിൻ്റെ പ്രത്യേക ഡ്യൂട്ടി ഓഫീസറുടെ (ഒഎസ്ഡി) വസതിയിൽ കഴിഞ്ഞയാഴ്ച എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ 32 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. സംസ്ഥാന റിക്രൂട്ട്‌മെൻ്റ് കമ്മീഷൻ നടത്തിയ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട Read More…
ഒക്ടോബർ 29ന് സെക്രട്ടറിയേറ്റ് പ്രതിഷേധ ധർണ്ണ
2026 സെപ്റ്റംബർ മാസം 11 ന് വെള്ളിയാഴ്ച തിരുവനന്തപുരം കള്ളിയൂർ വള്ളംകോട് സ്ഥിതിചെയ്യുന്ന ഹെഗ്‌ഡെവാർ സ്മാരക മന്ദിരത്തിൽ വച്ചു നടന്ന ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാ സംഘ് കേരള സംസ്ഥാന സമിതി യോഗം, സർവീസ് പെൻഷൻകാരോട് സർക്കാർ വച്ചു പുലർത്തുന്ന അവഗണനക്കെതിരെ 2026 ഒക്ടോബർ മാസം 29 ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 1 മണി വരെ തിരുവനന്തപുരം സെക്രെട്ടറിയറ്റ് ന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചു. BRPMS ദേശീയ പ്രസിഡന്റ് സുരേഷ് സി Read More…
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരനെ കാണാതായി
ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമയുടെ പതാക വഹിക്കുന്ന എണ്ണക്കപ്പലായ എംടി എൽ ഗായയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. “ഇന്ന് ഒമാൻ തീരത്ത് വാണിജ്യ കപ്പലായ എംടി എൽ ഗായയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ ഇതുവരെ രക്ഷപ്പെടുത്തി,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കാണാതായ Read More…









