ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുളള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് നവംബർ 9 ന് ഉച്ചയ്ക്ക് 12.00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് Walk in Interview നടത്തുന്നു. താല്പര്യമുളള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതി നായുളള അസ്സൽരേഖകളും തിരിച്ചറിയൽ രേഖയും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാവുന്നതാണ്.
യോഗ്യത –
- Degree in Veterinary Science
- Experience as Veterinary Surgeon for 3 years
വേതനം -46,230
പ്രായപരിധി –
01.01.2026ന് 25 നും 40 നും മദ്‌ധ്യേ. 02.01.1986 02.01.2001 ഇടയിൽ ജനിച്ചവരാ യിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ)
വിശദവിവരങ്ങൾക്ക് 0487-2556335 Extn.235 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





