അട്ടപ്പാടി (പാലക്കാട്): ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ജയിലർ 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് അടക്കം സംഘാംഗങ്ങൾ അട്ടപ്പാടിയിലെ ഷോളയൂർ ഗോഞ്ചിയൂരിൽ എത്തി. ഷൂട്ടിംഗിനായി ഏകദേശം 20 ദിവസത്തോളം രജനികാന്ത് കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളാണ് അട്ടപ്പാടിയിൽ നടക്കുന്നത്. മാർച്ചിൽ ചെന്നൈയിൽ ആരംഭിച്ച ചിത്രീകരണത്തിന് തുടർച്ചയായാണ് ഇപ്പോഴത്തെ ഷെഡ്യൂൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം Read More…
Entertainment
ഇഷ്ട നമ്പറിനായി താരങ്ങളുടെ പോരാട്ടം: ചാക്കോച്ചന് വിജയം, നിവിൻ പോളി പിന്മാറി
കൊച്ചി: ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങൾ , വിജയിയായത് നടൻ കുഞ്ചാക്കോ ബോബനാണ്. കെഎൽ 07 ഡിജി 0459 നമ്പറിന് വേണ്ടി കുഞ്ചാക്കോ ബോബനും, കെഎൽ 07 ഡിജി 0011 എന്ന ഫാൻസി നമ്പറിന് വേണ്ടി നിവിൻ പോളിയും അപേക്ഷിച്ചിരുന്നതിനാൽ വ്യാപക ശ്രദ്ധ നേടിയിരുന്നു. 0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മത്സരമുണ്ടാകില്ലെന്ന് കരുതിയിരുന്നു. പക്ഷേ കൂടുതൽ പേരുടെ താല്പര്യം വന്നതോടെ ലേലം അനിവാര്യമാകുകയും, ഓൺലൈൻ ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ Read More…
സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് ആശിർവാദ് സിനിമാസ്; ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
എംപുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആശിർവാദ് സിനിമാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ വാക്കുകളാണ് പോസ്റ്റായി പങ്കുവച്ചിരിക്കുന്നത്:“ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ കാലത്തും തലമുറയിലും പ്രാപ്യമാകേണ്ട Read More…
‘എംപുരാന്‍’ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി
കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഹര്‍ജിയില്‍ സിനിമ മതവിദ്വേഷത്തിനും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതിനും വഴിയൊരുക്കുന്നുവെന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. സിനിമയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളുണ്ടെന്ന് ഹര്‍ജിക്കാരന്‍ Read More…
വെട്ടിയ ‘എംപുരാന്‍’ വൈകും; പുതിയ പതിപ്പ് ബുധനാഴ്ചയ്ക്കു ശേഷം തിയറ്ററുകളില്‍
കൊച്ചി: വിവാദങ്ങളും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനവും തുടര്‍ന്നെത്തിയ തിരുത്തലുകള്‍ക്ക് ശേഷം എഡിറ്റ് ചെയ്ത ‘എംപുരാന്‍’ തീയറ്ററുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക കാരണങ്ങളാല്‍ പുതിയ പതിപ്പ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മാത്രമേ തീയറ്ററുകളില്‍ എത്തുകയുള്ളൂ. മുന്‍പ് പുതിയ പതിപ്പ് തിങ്കളാഴ്ച എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എഡിറ്റു ചെയ്ത രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് മോഹന്‍ലാല്‍ നേരത്തെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം എഡിറ്റിങ് വേഗത്തിലാക്കി, സെന്‍സര്‍ ബോര്‍ഡും അവധി ദിനത്തിലും യോഗം ചേര്‍ന്നു. അതേസമയം, എഡിറ്റ് ചെയ്യാത്ത പതിപ്പ് ഇതിനോടകം വിദേശത്ത് 90 Read More…
എംപുരാന്‍ വിവാദം: മൗനം തുടരുന്നു മുരളിഗോപി, മോഹന്‍ലാലിന്റെ ഖേദപ്രകടനം അവഗണിച്ചു
കൊച്ചി: ‘എംപുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരക്കഥാകൃത്ത് മുരളിഗോപി മൗനം പാലിക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങളെ ചൊല്ലിയുള്ള വിമര്‍ശനം ശക്തമായതോടെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, അതിന് പിന്തുണയുമായി മുരളിഗോപിയൊന്നും പ്രതികരിച്ചിട്ടില്ല. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഇല്ലെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മോഹന്‍ലാലിന്റെ ഖേദപ്രകടനം പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചപ്പോൾ, മുരളി ഇതുവരെ പ്രതികരിക്കാത്തത് ശ്രദ്ധേയമായി. അതേസമയം, വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത ‘എംപുരാന്‍’ ഇന്ന് തീയേറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള Read More…
‘എമ്പുരാന്‍’ ബോക്‌സ് ഓഫീസ് കുതിപ്പ്: മലയാളത്തിലെ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രം! വിദേശത്തും റെക്കോര്‍ഡ് കളക്ഷന്‍
മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ‘എമ്പുരാന്‍’ റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസവും മികച്ച കളക്ഷന്‍ നേടി. ആദ്യ ദിനം തകര്‍പ്പന്‍ കളക്ഷന്‍ നേടിയ സിനിമ രണ്ടാമത്തെ ദിവസം 44% ഇടിവ് നേരിട്ടെങ്കിലും, 11.75 കോടി രൂപയും അതില്‍ 10.75 കോടി രൂപ മലയാള പതിപ്പില്‍ നിന്ന് സമ്പാദിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രമായി ‘എമ്പുരാന്‍’ മാറി. വിദേശ ബോക്‌സ് ഓഫിസിലും മികച്ച പ്രകടനം തുടരുന്ന ചിത്രം, ആഗോള തലത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ Read More…
“എമ്പുരാന്‍ പക്കാ മാസ്”; എമ്പുരാന്‍റെ ആദ്യപ്രതികരണം
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ “എമ്പുരാന്‍” പക്കാ മാസ് പടം . ചിത്രത്തിന്റെ മേക്കിങ് അത്യുത്തമമാണെന്നും, ലാലേട്ടന്റെ ഗംഭീര പ്രകടനം ആരാധകരെ ആവേശഭരിതരാക്കിയെന്നുമാണ് പൊതുവായ പ്രതികരണം. ലൂസിഫറിനേക്കാള്‍ സ്റ്റോറി ഓറിയന്റഡ് അല്ലെങ്കിലും ചിത്രത്തില്‍ കിടിലന്‍ സസ്പെന്‍സുകള്‍ ഉണ്ടെന്ന് അഭിപ്രായം. അമിതപ്രതീക്ഷയോടെ പോകരുതെങ്കിലും ചെറിയ പ്രതീക്ഷയോടെ പോയാല്‍ ചിത്രം ഇഷ്ടപ്പെടുമെന്ന് ചിലര്‍ പറയുന്നു. അതേസമയം, ചില സംഘട്ടനരംഗങ്ങള്‍ക്ക് ആവര്‍ത്തനമൂല്യമാണെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. രാവിലെ ആറുമണിക്ക് പ്രദര്‍ശനം ആരംഭിച്ച “എമ്പുരാന്‍” കാണാന്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. കേരളത്തില്‍ മാത്രം Read More…
“പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം?” – മോഹൻലാൽ
മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ശബരിമലയിൽ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തിയതിനെക്കുറിച്ച് മോഹൻലാൽ . മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി ചെന്നൈയിൽ ‘എംപുരാൻ’ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻലാൽ ശബരിമലയിൽ നടത്തിയ പൂജയെ കുറിച്ചും വിശദീകരിച്ചത്. “അദ്ദേഹം സുഖമായിരിക്കുന്നു. ചെറിയ പ്രശ്നമുണ്ടായിരുന്നു, എന്നാൽ എല്ലാവർക്കുമുണ്ടാകുന്ന രീതിയിലുള്ളതായിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ല.” – മോഹൻലാൽ പറഞ്ഞു. ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി ഒരു പൂജ നടത്തി. ആരോ ആ രസീത് ലീക്ക് ചെയ്തു. അതൊരു പേഴ്‌സനൽ കാര്യമാണ്.”അത് Read More…
റെക്കോർഡ് തകർത്തു എംപുരാൻ ! അഡ്വാൻസ് ബുക്കിങ്ങിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ റെക്കോർഡ്
ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം “എംപുരാൻ” റിലീസിന് മുന്നോടിയായി റെക്കോർഡുകൾ തകർക്കുന്നു. അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം ആയി എംപുരാൻ മാറി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടിക്കറ്റ് ബുക്കിങ് ഒറ്റ നിമിഷംകൊണ്ടുതന്നെ വലിയ ആവേശമാകുകയായിരുന്നു. ബുക്ക് മൈ ഷോ അടക്കമുള്ള ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളിൽ ആരാധകരുടെ ഒഴുക്ക് പെരുകിയപ്പോൾ, 96,140 ടിക്കറ്റുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടു. ഇതോടെ, വിജയ്‌യുടെ “ലിയോ”, Read More…